പ്രണവിനെപ്പോലൊരു മനുഷ്യനെ തന്നതിന് മോഹൻലാലിനും സുചിത്രയ്ക്കും നന്ദി; പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ അൽഫോൺസ്‌ പുത്രൻ

Malayalilife
 പ്രണവിനെപ്പോലൊരു മനുഷ്യനെ തന്നതിന് മോഹൻലാലിനും സുചിത്രയ്ക്കും നന്ദി;  പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ അൽഫോൺസ്‌ പുത്രൻ

ലയാളത്തിന്റെ പ്രിയ താരരാജാവാണ് നടൻ മോഹൻലാൽ. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ മകനെയും ഏവർക്കും സുപരിചിതമാണ്. അഭിനയ മേഖലയിലേക്ക് താരപുത്രൻ ചേക്കേറി കഴിഞ്ഞു. എന്നാൽ ഇപ്പോൾ  പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ അൽഫോൺസ്‌ പുത്രൻ രംഗത്ത് എത്തിയിരിക്കുകയുമാണ്.  അൽഫോൺസ് പുത്രൻ നടന് പിറന്നാൾ ആശംസകൾ പ്രണവിനൊപ്പമുള്ള ആദ്യ കൂടിക്കാഴ്ച പങ്കുവെച്ചുകൊണ്ടാണ് നേർന്നത്. പ്രണവിനെപ്പോലൊരു മനുഷ്യനെ തന്നതിന് മോഹൻലാലിനും സുചിത്രയ്ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

പിറന്നാൾ ആശംസകൾ പ്രണവ് മോഹൻലാൽ. ഈ വർഷവും ഇനി വരുന്ന വർഷങ്ങളും സുന്ദരവും സമൃദ്ധവുമാകട്ടെ. എന്റെ ഓഫീസിൽ കമ്പി പൊട്ടിയ ഒരു ഗിറ്റാർ ഉണ്ടായിരുന്നു. അതിനാൽ തന്നെ എന്റെ സഹപ്രവർത്തകർ ആ ഗിറ്റാർ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഒരു സിനിമയുടെ കാര്യത്തിനായി പ്രണവിനെ കാണണം എന്നുണ്ടായിരുന്നു. സിജു വിൽസണോ കൃഷണശങ്കറോ മറ്റോയാണ് വിളിച്ചത്. ഞാൻ അദ്ദേഹത്തെ കണ്ടു സംസാരിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആ ഗിറ്റാർ എടുത്ത് വായിക്കാൻ തുടങ്ങി. അതിഗംഭീരം തന്നെയായിരുന്നു. അന്ന് അദ്ദേഹം എന്നെ ഒരു പാഠം പഠിപ്പിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിന് വരെ സംഗീതം സൃഷ്ടിക്കാൻ സാധിക്കും. ഉപകാരണംമല്ല മറിച്ച് അത് ഉപയോഗിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. മോഹൻലാൽ സർ, സുചിത്ര മാഡം പ്രണവിനെ പോലൊരു മനുഷ്യനെ തന്നതിന് നന്ദി, 

 പ്രണവ് മോഹൻലാൽ അഭിനയ രംഗത്തേക്ക് ബാലതാരമായാണ് ചുവട് വയ്ക്കുന്നത്. മോഹൻലാലിന്റെ ചെറുപ്പകാലം  2002ൽ ഒന്നാമൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ചു. തുടർന്ന് പുനർജനനി എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചു.  ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രണവ് നേടി.

Director Alphonse puthran words about pranav mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES