മലയാള സിനിമയിൽ താരങ്ങൾക്ക് നൽകുന്ന പ്രാധാന്യം തന്നെയാണ് അവരുടെ മക്കൾക്കും നൽകാറുള്ളത്. അവരുടെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ താരപുത്രന്മാരെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് നടന്‍ കൊല്ലം തുളസി രംഗത്ത് എത്തിയിരിക്കുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. പുതുമുഖ നടന്മാരില്‍ തനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം തുളസിയുടെ വാക്കുകള്‍
മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്. മമ്മൂട്ടിയുടെ മകന്‍ ആണെന്നുള്ള കാര്യം ദുല്‍ഖര്‍ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ തലത്തിലേക്ക് വരാന്‍ കിടക്കുന്നേയുള്ളൂ. പ്രണവിനെ കാണുമ്പോള്‍ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്. അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നിയത്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും.
ഫഹദ് ഫാസില്‍ കഴിവുള്ള നടനാണ്. കഴിവുള്ള സംവിധായകന്റെ കഴിവുള്ള മകനാണ്. ഞങ്ങള്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വമുണ്ട്. ഞാന്‍ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എന്നിട്ടും എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വം വളരെ വലുതായിരുന്നു. പഴയ ആള്‍ക്കാരെ കാണുമ്പോള്‍ നല്ല വാക്ക് പറയാനും ചിരിക്കാനും ബഹുമാനിക്കാനിക്കുമൊക്കെ കാണിക്കുന്ന ഗുരുത്വം വളരെ പ്രധാനമാണ്. പിന്നെ പൃഥ്വിരാജുണ്ട്. പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. സുകുമാരനും ഞാനും ഒരേകാലത്തുള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൃഥ്വിരാജിന് അറിയുകയും ചെയ്യാം.