Latest News

20 ദിവസത്തെ ഷൂട്ട്; സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി; വേദന ആര് ശ്രദ്ധിക്കാനാ; കണ്ടപ്പോ നല്ല നിരാശതോന്നി; നന്നായി അഭിനയിച്ചതാണ്; പുഷ്പ 2 വിനെക്കുറിച്ച് ദിവി വാഥ്യ പങ്കിട്ടത്

Malayalilife
 20 ദിവസത്തെ ഷൂട്ട്; സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി; വേദന ആര് ശ്രദ്ധിക്കാനാ; കണ്ടപ്പോ നല്ല നിരാശതോന്നി; നന്നായി അഭിനയിച്ചതാണ്; പുഷ്പ 2 വിനെക്കുറിച്ച് ദിവി വാഥ്യ പങ്കിട്ടത്

സുകുമാര്‍ സംവിധാനംചെയ്ത അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ചിത്രം 'പുഷ്പ 2: ദ റൂളി'ലെ തന്റെ കഥാപാത്രത്തിന് പ്രതീക്ഷിച്ച പ്രാധാന്യം ലഭിച്ചില്ലെന്ന് നടി ദിവി വാഥ്യ. സിനിമയുടെ ഭാഗമായതില്‍ ഇപ്പോള്‍ ഖേദമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ദിവി വെളിപ്പെടുത്തി. 

കഥ പറഞ്ഞപ്പോള്‍ വലിയ വേഷമായിരിക്കുമെന്നാണ് തന്നെ അറിയിച്ചിരുന്നതെന്ന് ദിവി പറയുന്നു. 'എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ടീസറായിരുന്നു പുറത്തുവന്നത്. അതോടെ സ്വന്തം വേഷത്തെക്കുറിച്ച് എനിക്കും വലിയ പ്രതീക്ഷകളുണ്ടായി. എന്നാല്‍, ചിത്രം പുറത്തിറങ്ങിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ അത്രയൊന്നുമില്ലെന്ന് എനിക്ക് മനസ്സിലായത്,' ദിവി കൂട്ടിച്ചേര്‍ത്തു. 

സിനിമ കണ്ടപ്പോള്‍ തനിക്ക് വലിയ നിരാശ തോന്നിയെന്നും ദിവി വാഥ്യ പറഞ്ഞു. 'എന്റെ വേദന ആര് ശ്രദ്ധിക്കാനാണ്... സ്വയം ആശ്വസിപ്പിച്ച് മുന്നോട്ട് പോകേണ്ടി വരും. വലിയ വേഷമാണെന്ന് കരുതി പത്ത് സുഹൃത്തുക്കളോടൊപ്പമാണ് ഞാന്‍ ചിത്രം കാണാന്‍ പോയത്. 20 ദിവസത്തെ ഷൂട്ടിങ്ങും 10 ദിവസത്തെ ഡബ്ബിംഗുമുണ്ടായിരുന്നു. നന്നായി അഭിനയിച്ചുവെന്ന് എനിക്ക് ഉറപ്പാണ്, പക്ഷേ ചിത്രം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.' 

ചിത്രത്തില്‍ മിന്നു ഉമാ ദേവി എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ വേഷമാണ് ദിവി വാഥ്യ അവതരിപ്പിച്ചത്. തെലുങ്ക് ബിഗ് ബോസിലൂടെ പ്രശസ്തയായ ദിവി 'ഗോഡ്ഫാദര്‍' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ 'ഹണി' എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.
 

Read more topics: # ദിവി വാഥ്യ
divi vadthya about pushpa 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES