നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്; നമ്മൾ ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുള്ളു; വെളിപ്പെടുത്തലുമായി നടൻ അഭിഷേക് രവീന്ദ്രൻ

Malayalilife
നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്; നമ്മൾ ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുള്ളു; വെളിപ്പെടുത്തലുമായി നടൻ അഭിഷേക് രവീന്ദ്രൻ

ലയാള സിനിമയിൽ താരങ്ങൾക്ക് നൽകുന്ന പ്രാധാന്യം തന്നെയാണ്  അവരുടെ മക്കൾക്കും നൽകാറുള്ളത്.  അവരുടെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കാറുമുണ്ട്. അത്തരത്തിൽ ഏറെ ഇഷ്‌ടപ്പെടുന്ന ഒരു താരപുത്രനാണ് പ്രണവ് മോഹൻലാൽ. ഒന്നാമൻ, പുനര്‍ജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു. എന്നാൽ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിൽ  നായകനായും പ്രണവ് തിളങ്ങി. എന്നാൽ ഇപ്പോൾ  പ്രണവിനെക്കുറിച്ച് പറയുകയാണ് നടൻ അഭിഷേക് രവീന്ദ്രൻ. പ്രണവിനൊപ്പം 21ാം നൂറ്റാണ്ടിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് അഭിഷേക് പങ്കുവെച്ചത്. 

‘നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മൾ ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്. എന്നാൽ പ്രണവിന്റെ കൈയിൽ ഒരു ഗിറ്റാർ ഉണ്ടെങ്കിൽ, പ്രണവ് ഒരു കംഫർട്ടബിൾ സ്‌പേസിൽ ആണെങ്കിൽ പെട്ടെന്ന് ആ ക്രൗഡിനെ തന്നിലേക്ക് ആകർഷിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മലയാളികൾക്കിടയിൽ ഒരുപക്ഷേ, ലാൽ സാറിന്റെ മകൻ എന്നുള്ളതുകൊണ്ട് ഒന്നു പതുങ്ങിയിരിക്കുന്നതാണ്.

വ്യക്തിപരമായി തനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രണവ്. അയാൾക്ക് തീരെ അഹങ്കാരമില്ല. ഒട്ടും ഫേക്ക് അല്ലാത്ത, കള്ളത്തരം കാണിക്കാത്ത, നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മൾ സുഖിപ്പിച്ചു പറഞ്ഞാൽ അത് കേൾക്കാൻ തയ്യാറല്ലാത്ത ആളാണ് പ്രണവ്.

Actor Abhishek raveendran words about pranav mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES