ഹോട്ടലില്‍ വച്ച് മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും തമ്മില്‍ വഴക്കായിരുന്നു; മഞ്ജു വാര്യരുടെ കരച്ചിൽ മാറ്റാനേ എനിക്ക് സാധിച്ചുള്ളു: ഡാന്‍സര്‍ തമ്പി

Malayalilife
ഹോട്ടലില്‍ വച്ച് മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും തമ്മില്‍ വഴക്കായിരുന്നു; മഞ്ജു വാര്യരുടെ കരച്ചിൽ മാറ്റാനേ എനിക്ക് സാധിച്ചുള്ളു: ഡാന്‍സര്‍ തമ്പി

ന്നും മലയാളി പ്രേക്ഷകർ ഏറെ ചർച്ച ചെയ്യുന്ന വിഷമയമാണ് മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധം നടത്തുന്നതിന് ഇഷ്ടമില്ലായിരുന്നു. വിവാഹം കഴിഞജ്  പതിനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ താരങ്ങള്‍ വേര്‍പിരിഞ്ഞതും ഏറെ ചർച്ച ചെയ്യപ്പെട്ടു. വരസിഹങ്ങൾ ഏറെ പിന്നിടുന്ന ഈ വേളയിൽ ഇരുവരും തമ്മിൽ ഉള്ള  പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡാന്‍സര്‍ തമ്പി.

ദിലീപ്, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ദിലീപിന് വേണ്ടി കേസ് നടക്കുന്ന സമയത്ത് ഞാന്‍ സെക്രട്ടറിയേറ്റില്‍ സമരം നടത്തിയിരുന്നു. അരെങ്കിലും അങ്ങനെ ചെയ്യുമോ? ദിലീപിന്റെയും മഞ്ജു വാര്യരുടെയും കല്യാണം ആദ്യം തുടങ്ങി വച്ചത് ഞങ്ങളെല്ലാവരും കൂടിയാണ്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയുടെ ഷൂട്ടിങ്ങ് ചങ്ങനാശ്ശേരിയില്‍ നടക്കുകയാണ്. അന്നേരമാണ് തുടക്കം. അതിന് ചുക്കാന്‍ പിടിച്ചത് അന്തരിച്ച നടന്‍ കലാഭവന്‍ മണിയൊക്കെ കൂടിയാണ്.

നന്മയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ അത് വലിയൊരു പ്രശ്‌നമായി. ഷൂട്ടിങ്ങ് ഒക്കെ നിര്‍ത്തി വച്ചു. ഹോട്ടലില്‍ വച്ച് മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും തമ്മില്‍ വഴക്കായിരുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഈ കുട്ടിയെ കെട്ടി കൊണ്ട് പോയാല്‍ പിന്നെ അവര്‍ക്ക് ജീവിക്കണ്ടേ. ഞാന്‍ അതില്‍ ഇടപ്പെട്ടു. കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയുടെ എല്ലാമാണ് മഞ്ജു വാര്യര്‍. ദിലീപുമായിട്ടുള്ള മഞ്ജുവിന്റെ വിവാഹം നടന്നു എന്നുള്ള വാര്‍ത്തയാണ് സെറ്റിലെ പ്രധാന സംസാരം. ഒരു ദിവസം പുള്ളി വന്ന് പോയി.

അങ്ങനൊരു ദിവസം രാത്രി വലിയ ബഹളം കേട്ടു. മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. മഞ്ജു കരഞ്ഞോട്ട് നില്‍ക്കുകയാണ്. എന്നെ അവള്‍ക്ക് വലിയ കാര്യമാണ്. അതുകൊണ്ട് ഞാന്‍ അവരോട് സംസാരിച്ചു. മോളേ... നിന്റെ കൈയിലും അവരുടെ ഭാഗത്തും തെറ്റില്ല. ആലോചിക്കാതെ ഒരു കാര്യത്തിലേക്ക് എടുത്ത് ചാടരുത്. അന്ന് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റിയത് ആ കരച്ചിലൊന്ന് തണുപ്പിച്ചു എന്നുള്ളതാണ്. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴെക്കും ദിലീപുമായിട്ടുള്ള കല്യാണം നടന്നു എന്നറിഞ്ഞു.

അതേ അറിയാവു. അതിന് ശേഷം അവരെയെല്ലാം കാണാറുണ്ട്. കണ്ടാലും ഇവര്‍ മൂന്ന് പേരും എന്നോടുള്ള സ്‌നേഹം കാണിക്കും. ഇനി എനിക്ക് പറയാനുള്ളത് ദിലീപും കാവ്യയും മഞ്ജുവുമെല്ലാം ഒരേ കുടുംബത്തിന്റെ അംഗങ്ങളാണ്. മലയാള സിനിമയില്‍ തട്ടിയും മുട്ടിയും പല സംഭവങ്ങളും വരും. നിങ്ങളിതെല്ലാം മാറ്റി പഴയത് പോലെ കാണണം. പിന്നെ നിങ്ങളുടെ മനസില്‍ എന്താണ് കാണുന്നതെന്ന് അറിയില്ല. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും. ഇവരുടെ കേസെല്ലാം മാറി മലയാള സിനിമ നല്ല രീതിയില്‍

Dancer Thampi words about dileep and manju warrier relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES