Latest News

വേറിട്ട ലുക്കില്‍ വീണ്ടും ഞെട്ടിച്ച് വിക്രം; വില്ലനായ റോഷന്‍ മാത്യു; കോബ്രയുടെ ട്രെയ്‌ലര്‍ പുറത്ത്

Malayalilife
വേറിട്ട ലുക്കില്‍ വീണ്ടും ഞെട്ടിച്ച് വിക്രം; വില്ലനായ റോഷന്‍ മാത്യു; കോബ്രയുടെ ട്രെയ്‌ലര്‍ പുറത്ത്

വിക്രം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ട്രെയ്‌ലര്‍ പുറത്ത്. പ്രണയവും ആക്ഷനും മിസ്റ്ററിയുമെല്ലാം നിറഞ്ഞ സമ്പൂര്‍ണ പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഓഗസ്റ്റ് 31 നാണ് റിലീസ് ചെയ്യുക.  

ആകാംഷയും ആവേശവും നിറക്കുന്ന ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം വിക്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകളാണ്. മലയാളി താരം റോഷന്‍ മാത്യുവും ട്രെയ്ലറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഡിമോണ്ടി കോളനി, ഇമൈക്ക നൊടികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കോബ്രക്കുണ്ട്.

Read more topics: # കോബ്ര,# വിക്രം
Cobra Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES