ചതയദിന പാട്ടുമായി 'മഹാറാണി'; ലിറിക്കല്‍ വീഡിയോ പുറത്ത്

Malayalilife
 ചതയദിന പാട്ടുമായി 'മഹാറാണി'; ലിറിക്കല്‍ വീഡിയോ പുറത്ത്

സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'ചതയദിന പാട്ട്' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഗാനം നാടന്‍ പ്രയോഗങ്ങളാല്‍ സമ്പുഷ്ടമാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നുകൊണ്ട് കപില്‍ കപിലന്‍ ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്.

രസകരമായൊരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും മഹാറാണി എന്ന സൂചനയാണ് ലിറിക്കല്‍ വീഡിയോ നല്‍കുന്നത്.. 'ഇഷ്‌ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയ  മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

ഛായാഗ്രഹണം - എസ്. ലോകനാഥന്‍, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം - ഗോപി സുന്ദര്‍, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ - സജു പൊറ്റയില്‍ക്കട, ആര്‍ട്ട് ഡയറക്ടര്‍ - സുജിത് രാഘവ്, മേക്കപ്പ് - ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - അജി മസ്‌കറ്റ്, ശബ്ദലേഖനം - എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം - മാഫിയാ ശശി, പി.സി. സ്റ്റണ്ട്‌സ്, നൃത്തം - ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ - ആതിരാദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യുറ എന്റര്‍ടൈന്‍മെന്റ്‌സ്

Read more topics: # മഹാറാണി
Chathayadina Paatu Lyrical Song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES