Latest News

റോഷനും, ഷൈനും, ബാലുവും ഒന്നിക്കുന്ന ജി. മാര്‍ത്താണ്ഡന്റെ ' മഹാറാണി; നവംബര്‍ 24ന് തിയേറ്ററുകളില്‍

Malayalilife
 റോഷനും, ഷൈനും, ബാലുവും ഒന്നിക്കുന്ന ജി. മാര്‍ത്താണ്ഡന്റെ ' മഹാറാണി; നവംബര്‍ 24ന് തിയേറ്ററുകളില്‍

യുവനിരയിലെ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  'മഹാറാണി'. നവംബര്‍ 24 ന് ഈ ചിത്രം തിയേറ്ററുകളില്‍ എത്തും.

എസ്.ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്.ബാദുഷപ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും,രാജീവ്ആലുങ്കലിന്റെയും വരികള്‍ക്ക്‌സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. 

ഹരിശ്രീ അശോകന്‍  ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥന്‍ ആണ്. കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. 

എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, കല - സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സുധര്‍മ്മന്‍വള്ളിക്കുന്ന്,വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍,മനോജ്പന്തയില്‍, ക്രീയേറ്റീവ്‌കോണ്‍ട്രിബൂട്ടേഴ്സ്- ബൈജു ഭാര്‍ഗവന്‍, സിഫസ് അഷ്റഫ്, അസോസിയേറ്റ് ഡയറക്റ്റര്‍ - സാജു പൊറ്റയില്‍ക്കട ,റോഷന്‍ അറക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരണ്‍ മോഹന്‍, പി.ആര്‍.ഒ - പി ശിവ പ്രസാദ്, സൗണ്ട് മിക്‌സിങ് - എം.ആര്‍ രാജാ കൃഷ്ണന്‍, സ്റ്റില്‍സ് -അജി മസ്‌കറ്റ്, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # മഹാറാണി
shine tom chacko balu varghese roshan mathew movie maharani

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES