ബോളിവുഡ് നടിമാരായ ആലിയ ഭട്ടും സോനം കപൂറും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്ക് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിപാഷ ബസു തന്റെ ആദ്യ കുഞ്ഞിനെ വരവേല്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും പ്രചരിച്ചു.
ബിപാഷയും ഭര്‍ത്താവ് കരണ്‍സിംഗ് ഗ്രോവറും ഈ സന്തോഷ വാര്‍ത്ത ഉടന്‍ ആരാധകരെ അറിയിക്കുമെന്നാണ് പുറത്ത് വന്നവിവരം. എന്നാല്‍ ഇതിനിടെ
ബിപാഷയുടെ സഹോദരി സോണി ബസുവിന്റെ മകളുടെ ജന്മദിനത്തിനായി കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുചേര്‍ന്ന ചിത്രങ്ങള്‍ ബിപാഷ പങ്കുവച്ചു.
ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ബിപാഷ തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
എന്നാല്‍ ഗര്‍ഭധാരണ വാര്‍ത്തയെക്കുറിച്ച് ദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.2015ല്‍ എലോണ്‍ സിനിമയുടെ ലൊക്കേഷനിലാണ് ബിപാഷയും കരണും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.