Latest News

അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള സിനിമയിൽ അഭിനയിക്കണമെന്നാണ് ഏറ്റവും വലിയ ആ​ഗ്രഹം: ആസിഫ് അലി

Malayalilife
അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള സിനിമയിൽ അഭിനയിക്കണമെന്നാണ്  ഏറ്റവും വലിയ ആ​ഗ്രഹം: ആസിഫ് അലി

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ആസിഫ് അലി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരത്തിന്റെ  വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം തുറന്ന് പറഞ്ഞ് ആസിഫ് അലി രംഗത്ത് എത്തിയിരിക്കുകയാണ്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് നടൻ സംസാരിച്ചത്.

നമ്മളെ എപ്പോഴും കംഫർട്ടാക്കി വയ്ക്കുന്ന ആളാണ് മോഹൻലാൽ. എത്ര കണ്ടാലും തനിക്ക് അദ്ദേഹത്തെ കാണുമ്പോൾ നോക്കിയിരിക്കാൻ തോന്നും അതുകൊണ്ട് തന്നെ നോക്കിയിരിക്കുകയും ചെയ്യും. പലപ്പോഴും അമ്മയുടെ മീറ്റിം​ഗ് സമയത്ത് അദ്ദേഹം ഇരിക്കുന്നതിൽ നിന്ന് ഒരുപാട് അകലെയായിരിക്കും താൻ ഇരിക്കുന്നത്.

അതുകൊണ്ട് തന്നെ പലപ്പോഴും സംസാരിക്കാൻ പറ്റാറില്ല. പക്ഷേ അദ്ദേഹം നമ്മളെ നോട്ടം കൊണ്ടുപോലും കംഫർട്ടാക്കും നിന്നെയും ഞാൻ കൺസിഡർ ചെയ്യുന്നുണ്ടെന്ന് ആ നോട്ടത്തിൽ നിന്ന് നമ്മുക്ക് മനസ്സിലാകുമെന്നും ആസിഫ് പറഞ്ഞു. ആദ്ദേഹത്തിനോപ്പം റെഡ് വെെൻ എന്ന ചിത്രത്തിലാണ് താൻ അഭിനയിച്ചിട്ടുള്ളത്. ഒരു സീനിൽ മാത്രം.  അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള സിനിമയിൽ അഭിനയിക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആ​ഗ്രഹം. അദ്ദേഹത്തിൻ്റെ അഭിനയം അടുത്ത് നിന്ന് കാണണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് കൂട്ടിച്ചർത്തു


 

Read more topics: # Asif ali,# words about her ambition
Asif ali words about her ambition

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES