പോര്‍ തൊഴില്‍ നായകനായി ശ്രദ്ധയാകര്‍ഷിച്ച നടനാണ് അശോക് സെല്‍വന്‍. നടന്‍ അശോക് സെല്‍വന്‍ വിവാഹിതനായിരിക്കുകയാണ്. നടി കീര്‍ത്തി പാണ്ഡ്യനാണ് വധു. ഒട്ടേറെ പേരാണ് വധൂ വരന്‍മാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ അരങ്ങേറ്റം. പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്. മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതന്‍ മാങ്ങാട്ടച്ഛന്‍ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്‍വന്‍ അടുത്തിടെ പോര്‍ തൊഴിലിലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യത നേടി. പോര്‍ തൊഴില്‍ ഒരു ക്രൈം ത്രില്ലര്‍ ആയിട്ടായിരുന്നു എത്തിയത്. സംവിധാനം വിഘ്‌നേശ് രാജ ആയിരുന്നു.
തിരുനെല്‍വേലിയിലെ ഒരു ഫാമിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന്റെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ താരങ്ങള്‍ പങ്ക് വെച്ചിട്ടുള്ളു. സെപ്റ്റംബര്‍ 17-ന് ചെന്നൈയില്‍ റിസപ്ഷന്‍ സംഘടിപ്പിക്കും. അശോക് സെല്‍വന്റെ വിവാഹ ക്ഷണക്കത്ത് ഓഗസ്റ്റില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ആശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും പാ രഞ്ജിത്തിന്റെ വരാനിരിക്കുന്ന ചിത്രം ബ്ലൂ സ്റ്റാറില്‍ ഒരുമിച്ച് അഭിനയിക്കുമെന്ന് ചില റിപ്പോര്‍ട്ടുണ്ട്.