ശതകോടീശ്വരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ഗണേശ ചതുര്‍ഥി ആഘോഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അവരുടെ വസതിയായ ആന്റിലിയയില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. വ്യവസായ പ്രമുഖരും ബോളിവുഡ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഗണപതി വിഗ്രഹത്തില്‍ അംബാനി കുടുംബം ആരതി ഉഴിയുന്നതും പുഷ്പാര്‍ച്ചന നടത്തുന്നതുമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി എന്നിവരും ആരതിയില്‍ പങ്കെടുക്കുന്നത് കാണാം. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി അംബാനിയുടെ വസതിയായ ആന്റലിയ പൂക്കളാല്‍ അലങ്കരിച്ചിരുന്നു.
ഗണേഷ് ചതുര്‍ഥി ഉത്സവത്തില്‍, പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് അംബാനി കുടുംബം അതിഥികളെ സ്വാഗതം ചെയ്തു. രാജ് താക്കറെ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാരും ആന്റിലിയയില്‍ നടന്ന ഗണേശ ചതുര് ത്ഥി ആഘോഷങ്ങളില്‍ പങ്കെടുത്തു.
ബി-ടൗണ്‍ സെലിബ്രിറ്റികള്‍ ഒന്നടങ്കം മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ക്ഷണം സ്വീയകരിച്ച് ആന്റലിയയില്‍ എത്തിയിരുന്നു. ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന, ഇളയ മകന്‍ അബ്രാം, ഗൗരിയുടെ അമ്മ സവിത ചിബ്ബര്‍ എന്നിവര്‍ക്കൊപ്പമാണ് ഷാരൂഖ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സുഹാനയ്ക്കും അബ്രാമിനും ഗൗരിയ്ക്കുമൊപ്പം ഷാരൂഖ് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം കിംങ് ഖാന്റെ ഒരു കുടുംബചിത്രം കിട്ടിയ സന്തോഷത്തിലായിരുന്നു മാധ്യമങ്ങള്‍.
നടന്‍ ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പം നീണ്ട ന്യൂയോര്‍ക്ക് അവധിക്കാലം കഴിഞ്ഞ് അടുത്തിടെ തിരിച്ചെത്തിയ നടി ആലിയ ഭട്ട് തന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ അയാന്‍ മുഖര്‍ജിയോടൊപ്പമാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.സല്‍മാന്‍, മരുമകള്‍ അലിസെ അഗ്‌നിഹോത്രിയ്ക്കൊപ്പമാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
ചെന്നൈയില്‍ നിന്നും നയന്‍താരയും വിഘ്‌നേഷ് ശിവനും അംബാനിയുടെ ക്ഷണം സ്വീകരിച്ച് ഗണേഷ ചതുര്‍ത്ഥി ആഘോഷത്തിനായി മുംബൈയില്‍ എത്തിയിരുന്നു.ആഘോഷത്തില്‍ ആമിര്‍ ഖാന്‍ ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ പങ്കെടുത്തു. മൂത്തമകന്‍ ജുനൈദും മകള്‍ ഇറയും ഒരുമിച്ച് റെഡ് കാര്‍പെറ്റില്‍ പോസ് ചെയ്തു.
ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കിയാരാ അദ്വാനി, രേഖ, ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ, വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലും, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കിയാരാ അദ്വാനി, നയന്‍താര വിഘ്നേശ് ശിവന്‍, ആറ്റ്ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യയും മകള്‍ സാറ, മകന്‍ അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തു
സെയ്ഫ് അലിഖാന്റെ മക്കളായ സാറാ അലി ഖാനും ഇബ്രാഹിമും ഒരുമിച്ച് പൂജയില്‍ പങ്കെടുത്തു.എശ്വര്യ റായ് മകള്‍ ആരാധ്യയ്ക്കൊപ്പമാണ് എത്തിയത്. മകള്‍ റാഷയ്ക്കൊപ്പം രവീണ ടണ്ടനും ചടങ്ങില്‍ പങ്കെടുത്തു.ശ്രദ്ധ കപൂര്‍, അനന്യ പാണ്ഡെ, ജാന്‍വി കപൂര്‍, രശ്മിക മന്ദാന തുടങ്ങിയവരും ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളില്‍ പങ്കെടുത്തു.