കാടിനുള്ളില്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്ന ഗ്‌ളാമര്‍ വീഡിയോ പങ്കുവച്ച് അമല പോള്‍. പ്രകൃതിയോട് ഇഴകിചേര്‍ന്ന വീഡിയോ അമല മുന്‍പും ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
നിങ്ങള്‍ ആരാണെന്ന് ആശ്‌ളേഷിക്കുക. മാജിക് പിന്തുടരുന്നു എന്നാണ് വീഡിയോയ്ക്കു നല്‍കുന്ന കുറിപ്പ്.പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നുവെന്ന് മുന്‍പ് ചിത്രങ്ങള്‍ പങ്കുവച്ചു കുറിച്ചിരുന്നു.
അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് സുന്ദര യാത്രകള്‍. ബാലിയുടെ ആത്മീയ ഹൃദയഭൂമി എന്നറിയപ്പെടുന്ന ഉബുദില്‍ നിന്നുള്ള ചിത്രങ്ങള്‍ മുന്‍പ് പങ്കുവച്ചിരുന്നു. ഉബുദ് അമലയുടെ പ്രിയ സങ്കേതമാണ് . ഉബുദ് യാത്രയിലെ വീഡിയോ ആണോ ഇത്തവണ പങ്കുവച്ചതെന്ന് വ്യക്തമല്ല.അഭിനയ ജീവിതത്തില്‍നിന്ന് ഇടവേളയെടുത്ത് യാത്രയിലാണ് താരം. പൃഥ്വിരാജിന്റെ ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.