Latest News

നിര്‍മ്മാണത്തില്‍ കൈവച്ചത് സാമ്പത്തിക പ്രതിസന്ധിയിലാ ക്കി; പിതാവിന്റെ മരണവും കോവിഡ് കാലവും പ്രതിസന്ധി രൂക്ഷമാക്കി; എല്ലാവരും ഞാന്‍ തകര്‍ന്ന് പോകുമെന്ന് കരുതി; നടി അമലാ പോള്‍ കടവാര്‍ എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായി തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണ കഥ

Malayalilife
നിര്‍മ്മാണത്തില്‍ കൈവച്ചത് സാമ്പത്തിക പ്രതിസന്ധിയിലാ ക്കി; പിതാവിന്റെ മരണവും കോവിഡ് കാലവും പ്രതിസന്ധി രൂക്ഷമാക്കി; എല്ലാവരും ഞാന്‍ തകര്‍ന്ന് പോകുമെന്ന് കരുതി; നടി അമലാ പോള്‍ കടവാര്‍ എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായി തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണ കഥ

മലയാളത്തിലൂടെ കരിയര്‍ ആരംഭിക്കുകയും പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറുകയും നടിയാണ് അമല പോള്‍. കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒന്നടങ്കം തരംഗം സൃഷ്ടിച്ചെടുക്കാന്‍ അമലയ്ക്ക് കഴിഞ്ഞിരുന്നു. ഇതിനിടെ നടി പ്രണയിച്ച് വിവാഹം കഴിക്കുകയും ആ ബന്ധം നിയമപരമായി വേര്‍പിരിയുകയുമൊക്കെ ചെയ്തു. എന്നാല്‍ ആ വേര്‍പിരിയലിനു ശേഷവും നിരവധി വെല്ലുവിളികള്‍ നേരിടേണ്ട വന്നു. മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹവും അമലയുടെ രണ്ടാം വിവാഹ വാര്‍ത്തയും കോവിഡ് കാലവും പിതാവിന്റെ മരണവും എല്ലാം കൊണ്ട് വലിയൊരു സാമ്പത്തിക തകര്‍ച്ചയിലേക്കാണ് അമലാ പോള്‍ വീണത്.

അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിരുന്നു നടി. കടാവര്‍ എന്ന ചിത്രത്തിലൂടെയാണ് അമല നായികയായി മാറുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് താന്‍ നിര്‍മ്മാതാവായതെന്നാണ് അമല പറയുന്നത്.താന്‍ നിര്‍മ്മാതാവായതിനെക്കുറിച്ചും തുടര്‍ന്ന് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ അമല പോള്‍ മനസ് തുറക്കുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

അപ്രതീക്ഷിതമായി നിര്‍മാതാവായി മാറിയ ഒരാളാണ് ഞാന്‍. കടാവര്‍ എന്ന സിനിമയുടെ നിര്‍മാതാവ് ആദ്യം വേറൊരാളായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് എങ്ങനെ കൂടുതല്‍ ലാഭം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ മാത്രം അയാള്‍ സിനിമയെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ വിചാരിച്ചപ്പോലെ ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് മനസ്സിലായി. അപ്പോഴാണ് നിര്‍മാണം ഏറ്റെടുക്കാം എന്നൊരു തീരുമാനം എടുത്തതെന്നാണ് അമല തന്റെ നിര്‍മ്മാണത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പറയുന്നത്.

ഇന്നലെ വരെ ഒരുരീതിയിലും അറിയാത്ത, മുന്നൊരുക്കങ്ങളൊന്നും നടത്താത്ത മേഖലയിലേക്കാണ് ഒരുപകലില്‍ ഞാന്‍ കാലെടുത്ത് വച്ചത്. റിസ്‌ക്ക് ഫാക്ടര്‍ വളരെ വലുതായിരുന്നു. പിന്നാലെ കടലുപോലെ പ്രതിസന്ധികളുടെ വേലിയേറ്റവുമുണ്ടായി. പപ്പയുടെ മരണം, കോവിഡ് ലോക്ഡൗണ്‍.. വലിയൊരു തകര്‍ച്ചയുടെ വക്കത്ത് ഞാനെത്തിയെന്നും അമല പറയുന്നുണ്ട്. പക്ഷേ ഏറ്റെടുത്ത ഉത്തരവാദിത്തം പൂര്‍ത്തിയാക്കും എന്ന ബോധ്യത്തില്‍ തളര്‍ന്നിരിക്കാതെ ഞാന്‍ സിനിമ പൂര്‍ത്തിയാക്കിയെന്നാണ് താരം പറയുന്നത്. സിനിമ നിര്‍മ്മാണത്തിലേക്ക് ഇറങ്ങിയതോടെ കടുത്ത സാമ്പ്ത്തിക പ്രതിസന്ധി നേരിടേണ്ടി വന്നതിനെക്കുറിച്ചും അമല സംസാരിക്കുന്നുണ്ട്. ''18 വയസ്സുമുതല്‍ സ്വതന്ത്രമായി ജീവിക്കുന്ന സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയ ഒരാളാണ് ഞാന്‍. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും വലിയരീതിയിലുള്ള സാമ്പത്തികപ്രയാസങ്ങളൊന്നും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ കടാവറിന്റെ പണികളെല്ലാം കഴിഞ്ഞതോടെ എന്റെ കൈയില്‍ പൈസ ഇല്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി'' എന്നാണ് അമൃത പറയുന്നത്.


എന്നാല്‍ ആ പ്രതിസന്ധിയെയും ശക്തമായി ഞാന്‍ നേരിട്ടുവെന്നാണ് അമല പോള്‍ പറയുന്നത്. നമ്മളെത്ര കരുത്തരാണെന്ന് പറഞ്ഞാലും ഏറ്റവും വലിയ പ്രതിസന്ധി മുഖാമുഖം നില്‍ക്കുമ്പോള്‍ മാത്രമാണ് ഉള്ളിലെത്ര കരുത്തുണ്ടെന്ന് ശരിക്കും തിരിച്ചറിയുകയെന്നാണ് അമല പോള്‍ അഭിപ്രായപ്പെടുന്നത്. എല്ലാവരും താന്‍ തകര്‍ന്ന് പോകുമെന്ന് കരുതി. പക്ഷേ, സിനിമയുടെ വില്‍പ്പന കഴിഞ്ഞതോടെ മുടക്കുമുതലും ലാഭവും തിരിച്ചുപിടിച്ചുവെന്നും ഇതോടെ താന്‍ കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റുവെന്നും അമല സാക്ഷ്യപ്പെടുത്തുന്നു. അതിനപ്പുറം നിര്‍മാതാവിന്റെ റോള്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചുവെന്നും താരം പറയുന്നുണ്ട്.


പ്രതിസന്ധിയുണ്ടാകുമെന്ന് അറിയാമായിരുന്നുവെങ്കിലും കോവിഡും ലോക്ഡൗണും പോലൊരു വലിയ പ്രതിസന്ധി അപ്രതീക്ഷിതമായിരുന്നുവെന്നാണ് അമല പറയുന്നത്. പക്ഷേ, നിര്‍മാണക്കമ്പനി തുടങ്ങിയത് എനിക്ക് ജീവിതത്തില്‍ പുതിയ ഒരുപാട് പാഠങ്ങള്‍ നല്‍കിയിട്ടുണ്ട് തനിക്കെന്നാണ് താരം പറയുന്നത്. ഒരുസിനിമയിലേക്ക് എനിക്ക് എത്ര മാര്‍ക്കറ്റ് വാല്യൂ കൊണ്ടുവരാന്‍ പറ്റും എന്ന് തിരിച്ചറിഞ്ഞുവെന്നാണ് താരം പറയുന്നത്. സിനിമ ഒരുബിസിനസാണ്, സെന്‍സിബിള്‍ സിനിമ ചെയ്യാന്‍ നമുക്ക് സാധിക്കുമെങ്കില്‍ നല്ലൊരു ലാഭം ഇതില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റുമെന്നാണ് അമല പോളിന്റെ അഭിപ്രായം. കൊമേഴ്‌സ്യല്‍ പടങ്ങള്‍ക്ക് മാത്രമേ ലാഭം കിട്ടുകയുള്ളൂ എന്നൊരു പ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ അതൊക്കെ തട്ടിപ്പാണെന്നും അമല പറയുന്നു. നല്ല കണ്ടന്റ് ഉള്ള വ്യത്യസ്തമായ സിനിമ ഏത് തരത്തിലാണെങ്കിലും അത് വിജയമാകുമെന്നും താരം പറയുന്നു. അതേസമയം ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് അമല പോള്‍. കൈതിയുടെ ഹിന്ദി റീമേക്കായ ഭോലയിലൂടെയാണ് അമലയുടെ ബോളിവുഡ് എന്‍ട്രി. അജയ് ദേവ്ഗണ്‍, തബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍

ലാല്‍ ജോസിന്റെ നീലത്താമരയിലൂടെയാണ് ആലുവക്കാരിയായ അമലയുടെ സിനിമാ ജീവിതം ആരംഭിച്ചത്. സഹോദരന്‍ അഭിജിത്ത് പോളും അമലയ്ക്കൊപ്പം ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അമ്മ ഒരു ഗായികയും അച്ഛന്‍ ഒരു തീയേറ്റര്‍ ആര്‍ട്ടിസ്റ്റും ആയിരുന്നു. എന്നിട്ടും മകള്‍ സിനിമയിലേക്ക് വരുന്നതിനോട് അച്ഛന് തീരെ താല്‍പര്യമില്ലാതിരുന്നു. എന്നിട്ടും അനിയന്റെ പിന്തുണയോടെയാണ് അമല അഭിനയത്തിലേക്ക് എത്തിയത്. 2011ല്‍ ദൈവതിരുമകള്‍ ചിത്രത്തില്‍ അഭിനയിക്കവേയാണ് ചിത്രത്തിന്റെ സംവിധായകനായ എഎല്‍ വിജയിയുമായി അമല പ്രണയത്തിലായത്. മൂന്നു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ജൂണില്‍ ചെന്നൈയില്‍ വച്ച് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു. അമല അഭിനയരംഗത്ത് തന്നെ തുടരാന്‍ എടുത്ത തീരുമാനമാണ് വിജയിയേയും കുടുംബത്തെയും പിണക്കിയത്.

തുടര്‍ന്ന് 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2019ലാണ് വിജയി രണ്ടാം വിവാഹം കഴിക്കുകയും ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ മോചനത്തിനു ശേഷം അമല നേരിട്ടത് പ്രതിസന്ധികളുടെ കാലഘട്ടത്തെയാണ്. മുന്‍പ് ഓരോ വര്‍ഷവും നാലും അഞ്ചും ചിത്രങ്ങളില്‍ അഭിനയിച്ച അമലയ്ക്ക് പിന്നീട് ചിത്രങ്ങളുടെ എണ്ണം ചുരുങ്ങി. 2018ല്‍ രണ്ടു ചിത്രങ്ങളിലും 2019ല്‍ ഒരു ചിത്രത്തിലുമാണ് അഭിനയിച്ചത്. അതിനിടെയാണ് പഞ്ചാബി പാട്ടുകാരന്‍ ഭാവ്നിന്ദര്‍ സിംഗിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിക്കുകയും നടി രണ്ടാം വിവാഹം ചെയ്തുവെന്ന വാര്‍ത്തകള്‍ പുറത്തു വരികയും ചെയ്തു. എന്നാല്‍ അതിനു പിന്നിലും അമലയ്ക്കു വേണ്ടി ഒരുക്കിയ കെണിയായിരുന്നു പ്രവര്‍ത്തിച്ചത്. സ്വകാര്യമായി പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും കാണിച്ച് അമലാ പോള്‍ കേസ് നല്‍കുകയും ഗായകനെ അറസ്റ്റു ചെയ്ത് ജയിലിലാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജാമ്യാപേക്ഷ നല്‍കവേ അമല തന്റെ ഭാര്യയാണെന്നും 2017 ല്‍ പഞ്ചാബി ആചാരപ്രകാരം വിവാഹിതരായതിനുള്ള തെളിവുകളും ഗായകന്‍ സമര്‍പ്പിച്ചു. ഇതോടെ പ്രശ്‌നം നീണ്ട് പോവുകയായിരുന്നു. ഭവ്‌നിന്ദറുമായി അടുപ്പത്തില്‍ ആയിരുന്നുവെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിവരം. അതേ സമയം, വിവാഹമടക്കമുള്ള ചോദ്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് നടിയിപ്പോള്‍ ശ്രമിക്കുന്നത്. ഈ സംഭവങ്ങള്‍ക്കു പിന്നാലെ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ കേസും അറസ്റ്റും പുതുച്ചേരിയില്‍ വ്യാജ വിവരങ്ങള്‍ നല്‍കി ആഡംബര കാര്‍ വാങ്ങിയതുമെല്ലാം പ്രശ്നങ്ങള്‍ രൂക്ഷമാക്കി.

Read more topics: # അമല പോള്‍.
amala paul says about financial struggles

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES