കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.ആലിയ ഭട്ട്, രണ്‍വീര്‍ സിങ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ആലിയ ഭട്ട് ഉപയോഗിച്ച സാരികള്‍ താരത്തിന്റെ ആരാധകര്‍ക്കിടയില്‍ വളരെയധികം തരംഗമായി മാറിയിരുന്നു. മനീഷ് മല്‍ഹോത്രയായിരുന്നു സാരികളുടെ ഡിസൈനര്‍.ഇതിലെ ഗാനരംഗങ്ങളും നായികയായ ആലിയ ഭട്ടിന്റെ ലുക്കും എങ്ങും ചര്‍ച്ചയായിക്കഴിഞ്ഞ
സിനിമ ഇറങ്ങി അധികം കഴിയും മുന്‍പ് താന്‍ ഈ സിനിമയിലും, സിനിമയുടെ ഭാഗമായും ഉടുത്ത സാരികള്‍ വില്‍ക്കുന്നു എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. ഇതിന്റെ പരസ്യം ആലിയ സ്വന്തം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
ഈ സാരി പെണ്‍കുട്ടികളുടെയും യുവതികളുടെയും മനസുകള്‍ കീഴടക്കിക്കഴിഞ്ഞു. ഈ സാരി അവര്‍ക്ക് സ്വന്തമാക്കാനായാണ് ആലിയ അവസരം ഒരുക്കുന്നത്. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു ഉദ്യമത്തിന് ആലിയ തുടക്കമിടുന്നത്.
ഈ സാരികള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ആലിയ ഉദ്ദേശിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. 'സ്നേഹ' എന്ന സംഘടന വഴി സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മുഴുവന്‍ തുകയും വിനിയോഗിക്കും.