Latest News

മകള്‍ റാഹയുടെ അരികില്‍ നിന്നും ഇത്രയധികം ദിവസം മാറി നില്ക്കുന്നത് ആദ്യം; മെറ്റ്ഗാലയിലെ റെഡ് കാര്‍പ്പറ്റില്‍ ആദ്യമായി ചുവടുവയ്ക്കുന്നതിന് മുമ്പായി ആലിയയുടെ തയ്യാറെടുപ്പുകളുമായി വീഡിയോ; ഒരു ലക്ഷം പേള്‍ ഉപയോഗിച്ച് ഒരുക്കിയ ഗൗണില്‍ സുന്ദരിയായി നടിയെത്തിയത് ഇങ്ങനെ

Malayalilife
മകള്‍ റാഹയുടെ അരികില്‍ നിന്നും ഇത്രയധികം ദിവസം മാറി നില്ക്കുന്നത് ആദ്യം; മെറ്റ്ഗാലയിലെ റെഡ് കാര്‍പ്പറ്റില്‍ ആദ്യമായി ചുവടുവയ്ക്കുന്നതിന് മുമ്പായി ആലിയയുടെ തയ്യാറെടുപ്പുകളുമായി വീഡിയോ; ഒരു ലക്ഷം പേള്‍ ഉപയോഗിച്ച് ഒരുക്കിയ ഗൗണില്‍ സുന്ദരിയായി നടിയെത്തിയത് ഇങ്ങനെ

മെറ്റ് ഗാലയില്‍ തിളങ്ങുന്ന ബോളിവുഡ് താരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നത്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്രാ എന്നിവരായിരുന്നു മെറ്റ് ഗാലയില്‍ തിളങ്ങി താരങ്ങള്‍. ഭര്‍ത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്. ആലിയ ഭട്ടിന്റെ അരങ്ങേറ്റമായിരുന്നു ഇത്തവണ മറ്റൊരു ആകര്‍ഷണം. 

മുത്തുകള്‍ കൊണ്ട് അലങ്കരിച്ച സ്വപ്നതുല്യമായ വെളുത്ത ഗൗണ്‍ അണിഞ്ഞ് ചുവപ്പ് പരവതാനിയിലൂടെ നടന്നു നീങ്ങുന്ന ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. മറ്റ്ഗാാല 2023-ലെ മനോഹര കാഴ്ചയായിരുന്നു അത്. ഇത് ആദ്യമായാണ് ആലിയ വെറ്റ്ഗാല വേദിയില്‍ എത്തുന്നത്.

കാള്‍ ലാഗര്‍ ഫെല്‍ഡ് എ ലൈന്‍ ഓഫ് ബ്യൂട്ടി എന്ന തീമിനോട് നീതി പുലര്‍ത്തുന്നതായിരുന്നു ആലിയയുടെ വസ്ത്രധാരണം. റെഡ് കാര്‍പെറ്റില്‍ എത്തിയ ആലിയ ഫോട്ടോഗ്രാഫര്‍മാരെ അഭിവാദ്യം ചെയ്യുകയും ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങിനൊപ്പം പോസ് ചെയ്യുകയും ചെയ്തു .ഒരു ലക്ഷം മുത്തുകള്‍ കൊണ്ട് എബ്രോംയിഡറി ചെയ്തതാണ് ആലിയയുടെ ഗൗണ്‍. പ്രശസ്ത ഡിസൈനര്‍ കാള്‍ ലാഗര്‍ഫെല്‍ഡിന്റെ ജീവിതത്തെയും വര്‍ക്കുകളെയും ആഘോഷിക്കുന്നതാണ് വെറ്റ്ഗാല. 

ഇപ്പോളിതാ ഇന്‍സൈഡ് മെറ്റ് ഗാല എന്ന വീഡിയായിലൂടെ ന്യൂയോര്‍ക്കിലെ ആലിയയുടെ ചില നിമിഷങ്ങളും ആരാധകര്‍ക്ക് കാണാനായി. വസ്ത്രമൊരുക്കിയ പ്രഭല്‍ ഗുരുംഗ്, സ്‌റ്റൈലിസ്റ്റ് അനൈത ഷ്‌റോഫ് അഡജാനിയ എന്നിവര്‍ക്കൊപ്പം താന്‍ റെഡ് കാര്‍പ്പറ്റില്‍ അണിയുന്ന വസ്ത്രം ട്രയല്‍ ചെയ്യുകയാണ് ആലിയ. 

നടിയും തന്റെ പ്രിയ സുഹൃത്തുമായ പ്രിയങ്ക ചോപ്രയുമായി സംഭാഷത്തിലേര്‍പ്പെട്ടതിനെ കുറിച്ചും ആലിയ വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ മ്യൂസിയത്തിനകത്ത് എത്തുമ്പോഴേക്കും പ്രിയങ്ക അവിടെയുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആലിയ ഓര്‍ക്കുന്നു. പ്രിയങ്കയും ഞാനും ഇതിനെ കുറിച്ച് ഇന്നലെ സംസാരിച്ചിരുന്നു. നീ അകത്തേയ്ക്ക് വരൂ, എന്നിട്ട് ഞങ്ങളെ കണ്ടുപിടിക്കൂ എന്നാണ് പ്രിയങ്ക പറഞ്ഞത്. 

ഗാലയില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ആലിയ പറയുന്നത്. റെഡ് കാര്‍പ്പറ്റിലേക്ക് പോകാന്‍ ഒരുങ്ങുന്ന സമയത്ത് തനിക്ക് ടെന്‍ഷനൊന്നുമില്ലെന്നും എന്നാല്‍ അവിടെയെത്തുമ്പോള്‍ ചിലപ്പോള്‍ പേടി തോന്നാന്‍ സാധ്യതയുണ്ടെന്നും ആലിയ പറയുന്നു. തന്റെ വിവാഹ സമയത്തും ഇതേ പോലെയായിരുന്നെന്നും താരം പറയുന്നു.

ഇത്രയധികം ദിവസം റാഹയുടെ അരികില്‍ നിന്ന് മാറി നിന്നിട്ടില്ലെന്നും ആലിയ പറയുന്നു. റാഹയുടെ അടുത്ത് നിന്ന് ഇത്രയധികം ദിവസം ഞാന്‍ മാറി നിന്നിട്ടില്ല. അവള്‍ക്കിപ്പോള്‍ ആറു മാസമായി ഇതിനു മുന്‍പ് ഒരു ദിവസം മാത്രമാണ് ഞാന്‍ റാഹക്കരികില്‍ ഇല്ലാതിരുന്നത്. ഇപ്പോള്‍ ഇതാ നാലു ദിവസമാകാന്‍ പോകുന്നു. എഴുന്നേറ്റ ഉടനെ അവളെ കുറച്ചു സമയമെങ്കിലും വീഡിയോ കോള്‍ ചെയ്യുമന്നെും നടി പങ്കു വച്ചു. 2022 നവംബറിലാണ് ആലിയയ്ക്ക് മകള്‍ ജനിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt ???? (@aliaabhatt)

Read more topics: # ആലിയ ഭട്ട്
Alia Bhatt shows how she got ready for Met Gala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക