Latest News

മയക്കുമരുന്നടങ്ങിയ പാഴ്‌സലുമായി ബന്ധപ്പെട്ട് വ്യാജ കോൾ; ജാഗ്രത പാലിക്കണമെന്ന് അഖിൽ സത്യൻ

Malayalilife
മയക്കുമരുന്നടങ്ങിയ പാഴ്‌സലുമായി ബന്ധപ്പെട്ട് വ്യാജ കോൾ; ജാഗ്രത പാലിക്കണമെന്ന് അഖിൽ സത്യൻ

 മയക്കുമരുന്ന് അടങ്ങിയ പാഴ്‌സലുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഫോൺ കോൾ തനിക്ക് വന്നുവെന്ന് സംവിധായകൻ അഖിൽ സത്യൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ആണ് തനിക്ക് വന്ന ഫോൺ കോളിനെ കുറിച്ച് സംവിധായകൻ കുറിച്ചത്. മയക്കുമരുന്ന് അടങ്ങിയ കൊറിയർ തന്റെ ആധാർ നമ്പറും ഫോൺ നമ്പറും ചേർത്തുകൊണ്ട് മുംബൈയിൽ നിന്ന് തായ്വാനിലേക്ക് ഒരു പാർസൽ പോയിട്ടുണ്ടെന്നായിരുന്നു ഫെഡ്എക്സ് കൊറിയർ എന്ന പേരിൽ വന്ന ഫോൺ കോളെന്ന് അഖിൽ പറയുന്നു.

മുംബൈ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടുമെന്ന് അവർ പറഞ്ഞു. തുടർന്ന് സ്‌കൈപ്പിലേക്ക് കണക്റ്റ് ചെയ്ത് ഒരു വീഡിയോ പ്രസ്താവന റെക്കോർഡു ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇത് സംശയാസ്പദമായി എനിക്ക് തോന്നുകയും ഔദ്യോഗിക നമ്പറിൽ നിന്ന് വിളിക്കാൻ ഞാൻ ആവശ്യപ്പെടുകയും ചെയ്തു, പക്ഷേ അദ്ദേഹം ഉടനെ കോൾ കട്ട് ചെയ്തു, അഖിൽ കുറിപ്പിൽ പറയുന്നു. താൻ പരാതി നൽകിയിട്ടുണ്ടെന്നും സംശയാസ്പദമായ ഇത്തരം കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ര്യയലൃരൃശാല.ഴീ്.ശിൽ റിപ്പോർട്ട് ചെയ്യണമെന്നും അഖിൽ പറഞ്ഞു.

Read more topics: # അഖിൽ സത്യൻ
Akhil Sathyan About scam call

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES