ഐശ്വര്യ റായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചയാകുന്നത്. ബച്ചന്‍ കുടുംബത്തിലെ മരുമകളും ഭര്‍ത്താവിന്റെ കുടുംബവും തമ്മിലുള്ള പ്രശ്‌നം അല്‍പ്പം ഗുരുതരമാണ് എന്നാണ് ഈ ചിത്രത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച. അമിതാഭ് ബച്ചന്റെ 81മത് ജന്മദിനത്തോട് അനുബന്ധിച്ച് ഐശ്വര്യ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഭാര്യ പിതാവിന്റെ ജന്മദിനത്തിന് ഒരു ദിവസം കഴിഞ്ഞ് മകള്‍ ആരാധ്യ അമിതാഭ് ബച്ചനെ ആശ്ലേഷിച്ച് നില്‍ക്കുന്ന ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ബച്ചന്‍ കുടുംബത്തിലെ മറ്റുള്ളവരെ ഒഴിവാക്കി ക്രോപ്പ് ചെയ്താണ് ഐശ്വര്യ റായ് പോസ്റ്റ് ചെയ്തത് എന്നാണ് ആരോപണം. കാരണം ബുധനാഴ്ച, അമിതാഭിന്റെ ചെറുമകള്‍ നവ്യ നവേലി നന്ദ, താനും സഹോദരന്‍ അഗസ്ത്യ നന്ദയും മുത്തശ്ശി ജയ ബച്ചനും, ആരാധ്യയും ഉള്‍പ്പെടുന്ന യഥാര്‍ത്ഥ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിച്ചത്.
ദൈവം അനുഗ്രഹിക്കട്ടെ എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ ചിത്രം പോസ്റ്റ് ചെയ്തത്. അമിതാഭിന്റെ ജന്മദിനത്തില്‍ കൊച്ചുമക്കള്‍ക്കൊപ്പം ഭാര്യ ജയ ബച്ചനും ചേര്‍ന്നാണ് പടം എടുത്തത്. എന്നാല്‍ ഐശ്വര്യ ബാക്കിയുള്ളവരെ വെട്ടിയത് എന്തിനാണ് എന്നാണ് ചോദിക്കുന്നത്.
മുന്‍പ് ഐശ്വര്യ കുടുംബത്തില്‍ വന്നതിന് ശേഷം എന്ത് മാറ്റമാണ് കുടുംബത്തിലുണ്ടായത് എന്ന ചോദ്യത്തിന്, ഒരു മകള്‍ മറ്റൊരു കുടുംബത്തിലേക്ക് പോയപ്പോള്‍ പകരം മറ്റൊരു മകള്‍ വന്നു. അതിനപ്പുറം കുടുംബത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല എന്നാണ് അമിതാഭ് പറഞ്ഞത്. എന്തായാലും ബച്ചന്‍ കുടുംബത്തിലെ ഈ ആഭ്യന്തര പ്രശനം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിയിച്ചിരിക്കുന്നത്.