Latest News

താന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് അഭിഷേക് പറയുന്ന വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍; വീഡിയോ എഐ നിര്‍മ്മിതം; ബോളിവുഡ് താരദമ്പതികളുടെ വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും ചര്‍ച്ചയില്‍

Malayalilife
താന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് അഭിഷേക് പറയുന്ന വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍; വീഡിയോ എഐ നിര്‍മ്മിതം; ബോളിവുഡ് താരദമ്പതികളുടെ വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും ചര്‍ച്ചയില്‍

ലപ്പോഴും വ്യാജപ്രചരണങ്ങളുടെ ചൂട് അറിയാറുള്ളവരാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍, വിശേഷിച്ചും താരങ്ങള്‍. സ്വകാര്യ ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്ക് പോലും അറിയാത്ത കാര്യങ്ങള്‍ യുട്യൂബ് തമ്പ് നെയിലുകളില്‍ കണ്ട് ഞെട്ടേണ്ടിവരാരുണ്ട് പലപ്പോഴും അവര്‍ക്ക്.സിനിമാ മേഖലയെ സംബന്ധിച്ച് താരങ്ങളുടെ വിവാഹവും വിവാഹ മോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

താരദമ്പതികള്‍ ഇതുവരെ ഗോസിപ്പിനോട് പ്രതികരിച്ചിട്ടില്ല.താന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് അഭിഷേക് ബച്ചന്‍ പറയുന്നതാമ് വീഡിയോയില്‍. 
എഐ ഉപയോഗിച്ച് ഉണ്ടാക്കിയ വീഡിയോയാണിത്. താന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതുമായ അഭിഷേക് ബച്ചന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിക്കുന്നത്.

എന്നിരുന്നാലും അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യയും മകളും ബച്ചന്‍ കുടുംബത്തിനൊപ്പമായിരുന്നില്ല എത്തിയത്. ഇരുവരും വെവ്വേറെ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണത്തിന് ആക്കം കൂട്ടുകയും ചെയ്തു.

ഈ വേളയില്‍ താരങ്ങളുടെ വിവാഹത്തിന് മുമ്പ് ചന്ദ്രശേഖര്‍ സ്വാമികള്‍ എന്ന ജ്യോത്സ്യന്‍ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോള്‍ വൈറലാകുന്നത്.ദൈവമായി ഒന്നിപ്പിച്ചവര്‍ എന്നായിരുന്നു ജ്യോത്സ്യന്‍ ഐശ്വര്യയേയും അഭിഷേകിനെയും വിശേഷിപ്പിച്ചത്. ഐശ്വര്യയുടെ ജാതകത്തില്‍ കുജദോഷവും രാജയോഗവും ഉണ്ടെന്നും 600 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്നും സ്വാമി പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ടുചെയ്യുന്നു.

ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെത്തുന്നത് വളരെ ഗുണകരമാണെന്നും വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നൊക്കെ ജ്യോത്സ്യന്‍ പറഞ്ഞിരുന്നു. 2007ലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരായത്. ദമ്പതികള്‍ക്ക് ആരാധ്യ എന്നൊരു മകളുണ്ട്.

Aishwarya Rai and Abhishek Bachchan put separation rumours

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES