പ്രസവിച്ചതിന് ശേഷമാണ് ആ വേദന എന്താണെന്ന് മനസ്സിലായത്; ഇത്രയും നാളും സിനിമയിലഭിനയിച്ചത് പൊട്ടത്തരമാണല്ലോയെന്ന് തോന്നി; വെളിപ്പെടുത്തലുമായി നടി ഉര്‍വശി

Malayalilife
 പ്രസവിച്ചതിന് ശേഷമാണ് ആ വേദന എന്താണെന്ന് മനസ്സിലായത്; ഇത്രയും നാളും സിനിമയിലഭിനയിച്ചത് പൊട്ടത്തരമാണല്ലോയെന്ന് തോന്നി; വെളിപ്പെടുത്തലുമായി നടി ഉര്‍വശി

ലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ സിനിമാ പ്രേമികളും ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടി ഉര്‍വ്വശി. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരം വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. പുത്തം പുത്തുകാലൈ, സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ എന്നിവയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഉര്‍വശി ഇപ്പോള്‍ ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല സിനിമയില്‍ താന്‍ ചെയ്തതെന്ന് പറയുകയാണ് ഉര്‍വശി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി മനസ്സുതുറന്നത്.

‘എന്റെ പ്രായത്തിനൊത്തെ വേഷങ്ങള്‍ വളരെ കുറച്ച് മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു. 13 വയസ്സിലും ഞാന്‍ അമ്മ വേഷം ചെയ്തു. ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ കണ്ട കാര്യങ്ങള്‍ വെച്ചാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ പ്രസവിച്ചതിന് ശേഷമാണ് പ്രസവ വേദന എന്താണെന്ന് മനസ്സിലായത്. നമ്മള്‍ ഇത്രയും നാളും സിനിമയിലഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത് അപ്പോഴാണ്.

സിനിമയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ ഓരോ കാര്യങ്ങളോടും പ്രതികരിക്കുന്നതെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അതിന് ഉദാഹരണമാണ് എന്റെ അനിയന്റെ മരണം.

Actress urvashi words about her carrer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES