മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ ഹരമാണ് ഉർവശി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. തമിഴ് സിനിമ മേഖലയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരത്തെ തേടി വരുന്നത്. എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താരസംഘടനയെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടി ഉർവശി. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഉറ്റവശി തന്റെ നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ തകർത്തു കൊണ്ടാകരുതെന്നും നടി അഭിപ്രായം. ''സ്ത്രീകളുടെ സംഘടനകൾ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ല, എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അർഹതപ്പെട്ട ഒരുപാടുപേർക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മപോലൊരു സംഘടനയെ തകർത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവർത്തനം''.
തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ 1980-90 കാലഘട്ടത്തിൽ സിനിമയിൽ എത്തിയ ഉർവശി സജീവമായിരുന്നു. ഉർവശിക്ക് വ്യത്യസ്ത സിനിമ ജനറേഷന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. ചെയ്ത എല്ലാ ചിത്രങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നാണ് ഒരു അഭിമുഖത്തിൽ ഉർവശി പറഞ്ഞിരുന്നതും. ഉർവശിയുടേത് തെന്നിന്ത്യൻ സിനിമയിവെ ശക്തമായ സ്ത്രീ സാന്നിധ്യം കൂടിയാണ്. വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളാണ് സിനിമയിൽ ചുവട് ഉറപ്പിച്ച് സമയം മുതൽ തന്നെ നടിയെ തേടിയെത്താറുള്ളത്. കോമഡി, സീരീയസ്, റൊമാൻസ് കഥാപാത്രങ്ങൾ എല്ലാം നടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.