ബോളിവുഡിലെ തന്നെ താരറാണിയും വിശ്വസുന്ദരിയുമാണ് നടി സുസ്മിത സെൻ. ഇന്ത്യയിലേക്ക് ആദ്യ മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി കൊണ്ട് വന്ന താരസുന്ദരി കൂടിയാണ് സുസ്മിത. നടിയുടെ ജീവിതത്തില്‍ പതിനെട്ട് വയസില്‍ നേടിയ ഈ അംഗീകാരം പിന്നീടുള്ള ജീവിതത്തിൽ ഏറെ മുതൽക്കൂട്ടായി മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഒത്തിരി തടസ്സങ്ങള്‍ നേരിട്ടെങ്കിലും അതില്‍ നിന്നും മക്കളെ സ്വന്തമാക്കുകയും അവരുടെ കൂടെ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നതിനെ കുറിച്ചുമൊക്കെ ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
'എനിക്ക് 24 വയസ്സുള്ളപ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നാണ് റെനി ജനിച്ചത്. വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തും? അതൊരു വലിയ തീരുമാനമായിരുന്നു. പലരും അതിനെ ചോദ്യം ചെയ്തു. എന്തിനാണ് ദത്തെടുക്കല്‍? വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തും? സിംഗിള്‍ പാരന്റ് ആകാന്‍ നിങ്ങള്‍ തയ്യാറാണോ? ഈ തീരുമാനം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? അങ്ങനെ ചോദ്യങ്ങളും അഭിപ്രായങ്ങളും അനന്തമായി തുടര്‍ന്നു.
എന്നിട്ടും, എന്റെ മനസ്സില്‍ ശരിയെന്ന് തോന്നിയത് ഞാന്‍ ചെയ്തു. ഒരു അമ്മയാകാന്‍ ഞാന്‍ തയ്യാറാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായി ഇത് മാറി. വളരെ ആഴത്തിലുള്ള ഒന്നാണത്. ആ അനുഭവം ഞാന്‍ രണ്ടാമതും നേടി. ഇപ്പോള്‍ ഞാന്‍ രണ്ട് സുന്ദരികളായ പെണ്‍മക്കളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. റെനിയും അലിസയും എന്റെ ഹൃദയത്തെ പിന്തുടരാനുള്ള ധൈര്യം കണ്ടെത്തിയതു കൊണ്ടാണ് ഞാന്‍ ഞാനായത്.
എനിക്ക് ആവശ്യമുള്ളപ്പോള്‍ ആവശ്യമായ ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശവും വിവരങ്ങളും പിന്തുണയും തേടുന്നു. ഈ പക്ഷപാതങ്ങള്‍ ശരിക്കും അവസാനിച്ചിട്ടില്ലെന്ന് എനിക്കറിയാം. എന്നാല്‍ അവര്‍ നിങ്ങളെ തടയാന്‍ പാടില്ല. അവരെ കുറിച്ച് സംസാരിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഇത് എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ സുസ്മിത സെന്‍ പറയുന്നത്. വിവാഹം കഴിക്കാതെ എങ്ങനെയാണ് ഒരു കുട്ടിയെ ദത്തെടുക്കുക എന്ന ചോദ്യങ്ങളാണ് ചിത്രങ്ങളായി നടി പങ്കുവെച്ചത്.