ബോളിവുഡിലെ തന്നെ താരറാണിയും വിശ്വസുന്ദരിയുമാണ് നടി സുസ്മിത സെൻ. ഇന്ത്യയിലേക്ക് ആദ്യ മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി കൊണ്ട് വന്ന താരസുന്ദരി കൂടിയാണ് സുസ്മിത. നടിയുടെ ജീവിതത്തില്‍ പതിനെട്ട് വയസില്‍ നേടിയ ഈ അംഗീകാരം പിന്നീടുള്ള ജീവിതത്തിൽ ഏറെ മുതൽക്കൂട്ടായി മാറുകയും ചെയ്തു.
ഇന്ത്യൻ എയർ ഫോസിൽ ജോലി ചെയ്തിരുന്ന ഷുബേർ സെന്നിന്റേയും ഫാഷൻ ആർട്ടിസ്റ്റും ജ്വല്ലറി ഡിസൈനറും ആയിരുന്ന സുബ്ര സെന്നിന്റേയും മകളായിട്ടാണ് 1975 നവംബർ 19-ന് ഹൈദരാബാദിൽ വച്ചായിരുന്നു സുസ്മിതാ സെന്നിന്റെ ജനനം. സുസ്മിതയുടേത് ഒരു ബംഗാളി കുടുംബമാണ്. രാജീവ് സെൻ എന്നൊരു സഹോദരനും നീലം സെൻ എന്നൊരു സഹോദരിയും ഈ താര സുന്ദരിക്ക് ഉണ്ട്. ഹൈദരാബാദിലെ സെന്റ്. തെരേസാസ് ഹോസ്പിറ്റലിലാണ് സുസ്മിത ജനിച്ചതെങ്കിലും സുസ്മിത പിന്നീട് വളർന്നത് ഡെൽഹിയിലാണ്. എയർ ഫോർസ് ഗോൾഡൻ ജ്യൂബിലി സ്കൂളിലായിരുന്നു സുസ്മിതയുടെ പഠനം. പഠനകാലത്ത് സുസ്മിതയ്ക്ക് ഒരു പത്രപവർത്തകയാകാനായിരുന്നു മോഹം. 1994-ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട് സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടി. അതോടൊപ്പം തന്നെ മിസ്സ് യൂണിവേർസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി സുസ്മിത ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.
മിസ്സ് യൂണിവേർസ് ആയിക്കഴിഞ്ഞതോടുകൂടി സിനിമ മേഖലയിൽ നിന്നും പല അവസരങ്ങളും സുസ്മിതയെ തേടി വന്നു. സുസ്മിതയുടെ ആദ്യ ചിത്രം 1996-ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു. ഈ സിനിമ ഒരു വിജയം ആയിരുന്നില്ല. പക്ഷേ തുടർന്ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം രക്ഷകൻ ഒരു വലിയ ഹിറ്റ് ആയിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ സുസ്മിത സെൻ അഭിനയിച്ച ഡേവിഡ് ധവാന്റെ ബിവി നം 1 എന്ന സിനിമ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് സുസ്മിതയ്ക്ക് നേടിക്കൊടുത്തു. ആംഖേൻ എന്ന സിനിമയാണ് സുസ്മിതയുടെ സാമ്പത്തികനേട്ടമുണ്ടാക്കിയ മറ്റൊരു ചിത്രം.2004-ൽ പുറത്തിറങ്ങിയ മേൻ ഹൂം ന എന്ന ചിത്രമാണ് ഇതുവരെയുള്ള സുസ്മിതയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. ബോളിവുഡ് സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന നായികാ കൂടിയായ സുസ്മിത പത്ത് വര്‍ഷത്തിന് മുകളിലായി
സിനിമയിൽ സജീവമായിരുന്നില്ല. 2015 ല്‍ ബംഗാളി ചിത്രമായ നിര്‍ബാക്കില്‍ ആണ് താരം വീണ്ടും അഭിനയിച്ചത്. ഈ വര്‍ഷം വെബ് സീരിസില്‍ അഭിനയിച്ച് തിരിച്ച് വരവ് നടത്തിയ സുസ്മിതയുടെ ഫാഷൻ സങ്കൽപ്പങ്ങളും ഏറെയാണ്. 'ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ വിമര്‍ശനങ്ങളെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. വസ്ത്രമായാലും ചെരിപ്പുകള്‍ ആയാലും കംഫര്‍ട്ടിനാണ് ഞാന്‍ പ്രധാന്യം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഫാഷന്‍ പോലീസിന്റെ അഭിനന്ദനങ്ങള്‍ എപ്പോഴും കിട്ടാറില്ല. പലപ്പോഴും ഒരു തവണ ധരിച്ച അതേ വസ്ത്രങ്ങള്‍ വീണ്ടും ധരിക്കാറുണ്ട്. ഫാഷന് എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. മോഡലിങ് കരിയര്‍ തുടങ്ങി മിസ് യൂണിവേഴ്‌സ് ആകുന്നത് വരെയുള്ള ലോകയാത്രയില്‍ ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട്.ഫാഷന്‍ ഒരു പുസ്തകം പോലെയാണ്. അതിന്റെ പുറം നോക്കി വിധി എഴുതരുത് എന്നുമാണ് താരം ഒരുവേള തുറന്ന് പറഞ്ഞത്.
പലരുമായുമുള്ള പ്രേമബന്ധം സുസ്മിതാ സെന്നിനു മേൽ ആരോപിക്കപ്പെട്ടിരുന്നു.24 വയസുള്ളപ്പോഴാണ് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് ജീവിക്കാന്‍ സുസ്മിത തീരുമാനിക്കുന്നത്. മകള്‍ക്ക് റിനി എന്നാണ് പേരിട്ടത്. റിനിക്കാണ് എപ്പോഴും ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്. എന്റെ മക്കളില്‍ ആദ്യ സ്ഥാനം അവള്‍ക്കായിരിക്കും. സഹോദരങ്ങളില്‍ മൂത്തവള്‍ അവളായിരിക്കും. മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തമായി അവള്‍ എന്റെ ഹൃദയത്തില്‍ നിന്നുമാണ് ജനിച്ചതെന്ന് അവളോട് പറയാന്‍ ഞാന്‍ ഭയപ്പെടുന്നുമില്ല എന്നുമാണ് സുസ്മിത ഒരു വേള തുറന്ന് പറഞ്ഞത്. പിന്നാലെ 2010-ൽ മൂന്നു മാസം പ്രായമുള്ള മറ്റൊരു പെൺകുട്ടിയെ ദത്തെടുക്കുകയും, അലീസ എന്നു നാമകരണം ചെയ്യുകയും ചെയ്തു.
നാൽപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള സുസ്മിത ദത്തുമക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും എല്ലാം സമൂഹമാധ്യമങ്ങളിൽ വിരലായതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ വരെ പുറത്ത് വന്നത്. 42കാരിയായ സുസ്മിതയും 27കാരനായ റോഹമാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുസ്മിതായും രോഹിമും ഒരു ഫാഷന്‍ ഗാലയില്‍ വെച്ചാണ് കാണുന്നതെന്നും അതിനു ശേഷം ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു. വിവാഹത്തിന്റെ കാര്യം ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അടുത്ത വര്‍ഷം വിവാഹത്തിനായി ഒരുങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. റൊഹ്മാന്‍ സുസ്മിയോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും താരം സമ്മതം മൂളിയതിനാലാണ് പൊതു വേദികളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നതെന്നുമാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ചുള്ള വർക്ക് ഔട്ട് വീഡിയോ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ അടുത്തിടെ ശ്രദ്ധ നേടുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാദ തിരി കൊളുത്തിയ ഒന്നായിരുന്നു നടി സുസ്മിത സെന്‍ കൊക്കക്കോള കമ്പനി ഉദ്യോഗസ്ഥനെതിരെ നല്‍കിയ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് സുസ്മിതയ്ക്ക് ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് നികുതി അടയ്ക്കേണ്ട എന്നാണ് മുംബൈ ഇന്‍കം ടാക്സ് അപ്പീല്‍ ട്രിബ്യൂണല്‍ ബെഞ്ച് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 2002ലാണ് സുസ്മിത സെന്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 2004ല്‍ കൊക്കക്കോള കമ്പനി 95 ലക്ഷം രൂപ നഷ്ടപരിഹാരമായി സുസ്മിതയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് ഇതിന്റെ നികുതി അടവ് സംബന്ധിച്ച് വിവാദം രൂക്ഷമായത്.