ഈ ചിത്രങ്ങൾ തമ്മിൽ സാമ്യമുണ്ടോയെന്ന് സുബി; ഒരമ്മ പെറ്റ അളിയൻമാരല്ലേയെന്ന് പറഞ്ഞ് ആരാധകർ; ചിത്രം വൈറൽ

Malayalilife
ഈ ചിത്രങ്ങൾ തമ്മിൽ സാമ്യമുണ്ടോയെന്ന് സുബി; ഒരമ്മ പെറ്റ അളിയൻമാരല്ലേയെന്ന് പറഞ്ഞ്  ആരാധകർ; ചിത്രം വൈറൽ

വതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ദൃശ്യമാധ്യമങ്ങളില്‍ പുരുഷഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡിമാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്.ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി.

ഏഷ്യനെറ്റില് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ക്യാമറയ്ക്ക് മുന്നിലെത്തിയ സുബി കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഇപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.

ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ സുബി പങ്കുവച്ച ഒരു ചിത്രമാണ് വൈറല്‍.'ചതിക്കാത്ത ചന്തു' എന്ന ചിത്രത്തിലെ സലിം കുമാര്‍ അവതരിപ്പിച്ച ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്ന കഥാപാത്രത്തിന്റെ ലുക്കിനോട് സാമ്യമുള്ള തന്റെ ഒരു ചിത്രമാണ് 'വിക്രം ഏലിയാസ് ജാക്‌സണ്‍ ഏലിയാസ്' എന്ന കുറിപ്പോടെ സുബി പങ്കു വച്ചിരിക്കുന്നത്. സുബിയുടെ ഈ സെല്‍ഫ് ട്രോള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. 'സലിം കുമാറിന്റെ അനിയത്തി ആണല്ലേ ?, ഒരമ്മ പെറ്റ അളിയന്‍മാരാണെന്നെ പറയൂ' എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

Actress subi suresh new instagram pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES