Latest News

അമ്മയുടെ നൃത്തം പകർത്തി മകൾ നാരായണി; നടി ശോഭനയുടെ ഡാൻസ് വീഡിയോ വൈറൽ

Malayalilife
അമ്മയുടെ നൃത്തം പകർത്തി മകൾ നാരായണി; നടി  ശോഭനയുടെ ഡാൻസ്  വീഡിയോ വൈറൽ

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ശോഭന. നൃത്തത്തെ ജീവവായുവായി കരുതുന്ന താരത്തിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നായികമാരേറെയാണ്. ചെറുപ്രായത്തില്‍ തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയിരുന്നു. അഭിനയം തുടങ്ങിയപ്പോഴും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും നൃത്തവിദ്യാലയവും പരിപാടികളുമൊക്കെയായി സജീവമാണ് താരം. നൃത്തം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാമായി താരമെത്താറുണ്ട്. ശോഭന പങ്കുവെച്ച ഡാന്‍സ് വീഡിയോ വൈറലായി മാറുകയാണ് ഇപ്പോള്‍.

പുതിയ നൃത്ത വിഡിയോ പങ്കുവച്ച് ശോഭന. ഇത്തവണത്തെ വീഡിയോയുടെ പ്രത്യേകതയെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. അമ്മയുടെ നൃത്തം പകര്‍ത്തിയത് മകളാണ്. ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണി ആണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ശോഭന കുറിച്ചത്. നൃത്തത്തില്‍ എങ്ങനെയാണ് മുദ്രകള്‍ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന പതാക ഹസ്ത വിനിയോഗത്തിന്റെ ഒരു ഭാഗമാണ് വീഡിയോയാക്കി ശോഭന പോസ്റ്റ് ചെയ്തത്.

ചുരുങ്ങിയ സമയത്തിനകം തന്നെ വിഡിയോ വൈറലായിക്കഴിഞ്ഞു. താരത്തിന്റെ ചുവടുകള്‍ക്കൊപ്പം നാരായണിയുടെ ചിത്രീകരണ മികവിനെയും ആസ്വാദകര്‍ ഏറെ പ്രശംസിച്ചു. കുട്ടി വിഡിയോഗ്രാഫര്‍ വളരെ കഴിവുള്ളയാളാണെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങള്‍. കമന്റുകള്‍ക്ക് ശോഭന മറുപടി നല്‍കുന്നുമുണ്ട്. അടുത്തിടെ മകളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കുന്ന ശോഭനയുടെ വിഡിയോ വൈറലായിരുന്നു. മകളോട് പുസ്തകം എവിടെയെന്നും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ എന്നും ചോദിക്കുന്നതായിരുന്നു വിഡിയോയില്‍. ശോഭനയുടെയും നാരായണിയുടെയും വിഡിയോകള്‍ ചുരുങ്ങിയ സമയത്തിനകം ആരാധകര്‍ക്കിടിയില്‍ ചര്‍ച്ചയാകാറുണ്ട്.

ഇതിനു മുന്‍പും ചില നൃത്ത ക്ലാസുകള്‍ ശോഭന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. നൃത്ത കുടുംബത്തില്‍ നിന്നുമായിരുന്നു ശോഭനയുടെ വരവ്. അമ്മായിമാരായ ലളിത-പത്മിനി-രാഗിണിമാരുടെ അതേ പാതയായിരുന്നു അനന്തരവളും പിന്തുടര്‍ന്നത്. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തപ്പോഴും നൃത്തത്തില്‍ സജീവമായിരുന്നു താരം. കലാര്‍പ്പണയെന്ന നൃത്തവിദ്യാലയത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.

 

Actress sobhana daughter capture her dance video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES