Latest News

വീട്ടിലെ മൂത്തപെണ്‍കുട്ടി ആയത് കൊണ്ട് നേരത്തെ കല്യാണം കഴിപ്പിച്ചു; വിവാഹിതയായിട്ട് 23 വര്ഷം; തുറന്ന് പറഞ്ഞ് നടി സ്മിനു

Malayalilife
വീട്ടിലെ മൂത്തപെണ്‍കുട്ടി ആയത് കൊണ്ട് നേരത്തെ കല്യാണം കഴിപ്പിച്ചു; വിവാഹിതയായിട്ട് 23 വര്ഷം; തുറന്ന് പറഞ്ഞ്  നടി സ്മിനു

ലയാള സിനിമയിലെ ന്യൂജനറേഷന്‍ അമ്മയായി കുറഞ്ഞ കാലം കൊണ്ട്  തിളങ്ങിയ നടിയാണ് സ്മിനു. കെട്ടിയോളാണ് എന്റെ മാലാഖ, ഓപ്പറോഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട റോള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ  കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ ജീവിതത്തെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ സ്മിനു തുറന്ന് പറയുകയാണ്. 

'ബസ് എന്ന സിനിമയുടെ ഓഡിഷന് വേണ്ടി എന്റെ കൂട്ടുകാരി ഷാന്റി ആണ് ഫേസ്ബുക്കില്‍ നിന്നും ഫോട്ടോ എടുത്ത് അയച്ചത്. ഷാന്റിയ്ക്ക് വന്ന അവസരമായിരുന്നു അത്. എന്നാല്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. സിനിമ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്നെ അറിയുന്നവരൊക്കെ പറയുന്നത് ചേച്ചി അഭിനയിക്കുന്നില്ലല്ലോ എന്നാണ്. കാരണം സിനിമയില്‍ കാണുന്ന അതേ രീതിയിലാണ് ഞാന്‍ ജീവിതത്തിലും സംസാരിക്കുന്നത്. കലപില സംസാരിക്കുന്നതാണ് ശീലം.

കെട്ട്യോളാണ് എന്റെ മാലാഖയിലെ അനു ചേച്ചിയെ പോലെയും ഓപ്പറേഷന്‍ ജാവയിലെ തഗ്ഗ് പറയുന്ന അമ്മയെ പോലെയും വാതോരാതെ സംസാരിച്ച് നാട്ടിന്‍ പുറത്ത് താമസിക്കുന്ന കോട്ടയകാരിയാണ് ഞാന്‍. മമ്മൂക്കയെയും ലാലേട്ടനെയും ഒന്ന് ദൂരെ നിന്ന് കാണണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. വലിയ താരങ്ങള്‍ക്കൊപ്പം പ്രശസ്തരായ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. നല്ല ആളുകളെ പരിചയപ്പെടാനും സാധിച്ചു. എല്ലാവരുടെയും പ്രോത്സാഹനം ഉണ്ട്.

എന്നാല്‍ വീട്ടിലെ മൂത്ത പെണ്‍കുട്ടി ആയതിനാല്‍ വിവാഹം നേരത്തെ കഴിഞ്ഞു തന്നെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 23 വര്‍ഷമായി. അന്നൊക്കെ പെണ്‍കുട്ടികളുടെ വിവാഹം നേരത്തെ നടത്തുന്നതാണ് പതിവ്. ഭര്‍ത്താവ് സിജോ ബിസിനസ് ചെയ്യുകയാണ്. സ്‌പോര്‍ട്‌സ് ഉപേക്ഷിച്ചതില്‍ എനിക്ക് ഒരുപാട് സങ്കടം തോന്നിയിരുന്നു. അടുക്കളയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട സമയം ഒക്കെ കഴിഞ്ഞു. ഞാന്‍ എന്തെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിച്ചത് പപ്പയെ ആയിരുന്നു പക്ഷേ അത് കാണാന്‍ മാത്രം ഇപ്പോള്‍ ഇല്ലെന്നും സ്മിനു സൂചിപ്പിച്ചു.

Actress sminu sijo words about family life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES