മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് സിത്താര. മഴവിൽക്കാവടി, ചമയം, ജാതകം തുടങ്ങിയ നിരവധി സിനിമകളിലൂടെ നായികയായി തിളങ്ങാൻ താരത്തിന് സാധിക്കുകയും ചെയ്തു. പുതുപുതു അർത്ഥങ്ങൾ എന്ന സിനിമയിലൂടെയാണ് സിതാര തമിഴിലിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പടയപ്പ അടക്കം മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. 50 വയസ്സ് പിന്നിടുമ്പോഴും ഇന്ന് അവിവാഹിതയാണ് സിത്താര. ഒരു അഭിമുഖത്തില്‍ സിത്താര എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
തിനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നവെന്ന് സിത്താര പറയുന്നു എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയുവാന്‍ കഴിയില്ല. ചെറുപ്രായത്തില്‍ വിവാഹം കഴിക്കുവാന്‍ താല്പര്യം ഇല്ലായിരുന്നു. ബന്ധുക്കള്‍ പറയുമായിരുന്നെങ്കിലും താന്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പെട്ടന്നുള്ള അച്ഛന്റെ വിയോഗത്തില്‍ താന്‍ തളര്‍ന്ന് പോയെന്നും. പിന്നീട് ജിവിതത്തിലേക്ക് തിരിച്ച് വരുവാന്‍ സമയം എടുത്തു.
ഇതിന് ശേഷം ഒറ്റയ്ക്കുള്ള ജീവിതം ഇഷ്ടപ്പെടുവാന്‍ ആരംഭിച്ചു. ആ ജീവിതത്തോട് പൊരുത്തപ്പെട്ടതോടെ തനിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.അതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും സിത്താര പറയുന്നു.
ഇപ്പോള്‍ സീരിയലുകളിലും സിത്താര സിനിമയ്ക്ക് പുറമെ സജ്ജീവമാണ്. മലയാളത്തില്‍ താരത്തിന്റെ ഏറെ ശ്രദ്ധനേടിക്കൊടുത്ത സിനിമകളാണ് മലയാളത്തില്‍ ചാണക്യന്‍, നാടുവാഴികള്‍, മഴവില്‍ക്കാവടി, വചനം, ഗുരു, ചമയം എന്നീ ചിത്രങ്ങള്‍.