ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു സീമ. തുടച്ചയായ ഹിറ്റുച്ചിത്രങ്ങളിലഭിച്ചയിച്ച താരം ഒട്ടുമിക്ക താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. അവളുടെ രാവുകളിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. ശാന്തിയെന്ന നര്‍ത്തകിയെ സീമയാക്കി മാറ്റിയത് ഭര്‍ത്താവും സംവിധായകനുമായ ഐവി ശശിയായിരുന്നു. നര്‍ത്തികിയായ ശാനാതിയില്‍ നിന്നും അറിയപ്പെടുന്ന നായികയിലേക്ക് ഉയര്‍ന്ന താരം ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സീമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ബിസിനസിൽ പ്രശ്നം ഉണ്ടായപ്പോൾ സുകുമാരി അമ്മയാണ് ജയലളിതാമ്മയെ കാണാൻ പറഞ്ഞത്. ആദ്യം ചെന്നപ്പോൾ കാണാൻ കഴിഞ്ഞില്ല, മറ്റൊരു ദിവസം വരാൻ പറഞ്ഞു.പിന്നീട് അവർ അറിയിച്ച ദിവസം അവിടെ എത്തിയപ്പോൾ മികച്ച സ്വീകരണമാണ് ലഭിച്ചത്. ആദ്യം പറഞ്ഞത് ‘ഹാറ്റ്സ് ഓഫ് സീമ, എന്ന ആർടിസ്റ്റ് നീങ്കെ, സൂപ്പറാ ഇറുക്ക്’ എന്നാണ് ജയലളിതാമ്മ പറഞ്ഞത്. ആ സമയത്ത് ജയ ടിവിയിൽ കെ കെ ബാലചന്ദ്രൻ്റെ ഒപ്പം സീരിയലിൽ അഭിനയിക്കുകയായിരുന്നു. സീരിയലൊക്കെ സ്ഥിരമായി കാണാൻ സമയം കണ്ടെത്താറുണ്ടെന്നാണ് ജയലളിതാമ്മ അന്ന് പറഞ്ഞത്.
ശേഷം ബിസിനസുകളിലെ പ്രശ്നം പറഞ്ഞപ്പോൾ തന്റെ ഭാഗത്താണ് ശരിയെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ അവർ പറഞ്ഞത് ആരാണോ പ്രശ്നക്കാർ അവരെ വേഗം തന്നെ ഡിസ്മിസ് ചെയ്യൂ എന്നാണ്. ആ പ്രശ്നം പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്ത് തന്നു. പിന്നീട് കമ്പനിയൽ പ്രശ്നമുണ്ടാക്കിയവർ കോൺടാക്ട് ചെയ്ത് ചോദിച്ചു എന്തിനാണ് ഈ പ്രശ്നം അവിടെവരെയൊക്കെ എത്തിച്ചത് എന്ന്. ആ സംഭവത്തോടെയാണ് ജയലളിതാമ്മയുമായി അടുത്തത്.