Latest News

സ്‌നേഹിച്ചവരുടെ മനസ്സില്‍ തീച്ചൂളകള്‍ കോരിയിട്ട് ശാരു കടന്നുപോയി; ആ തീച്ചൂളകളുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്;കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചത്; ശരണ്യയുടെ ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്ക് വച്ച് സീമാ ജി നായര്‍

Malayalilife
സ്‌നേഹിച്ചവരുടെ മനസ്സില്‍ തീച്ചൂളകള്‍ കോരിയിട്ട് ശാരു കടന്നുപോയി; ആ തീച്ചൂളകളുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്;കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചത്; ശരണ്യയുടെ ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്ക് വച്ച് സീമാ ജി നായര്‍

സിനിമ-സീരിയലുകളുടെ സ്ഥിരം പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പേരാണ് നടി ശരണ്യ ശശിയുടേത്. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് വളരെ പെട്ടന്നാണ് ശരണ്യ ശശിയെന്ന കലാകാരി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. പക്ഷെ അര്‍ബുദം പിടിപെട്ടതിനാല്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ശരണ്യ ഈ ലോകത്ത് നിന്നും പോയി.ഇന്ന് ശരണ്യയുടെ ജന്മദിനം ആണ്. ഇപ്പോഴിതാ സീമയുടെ വാക്കുകള്‍ ആണ് വൈറലായി മാറുന്നത്.

സീമയുടെ വാക്കുകള്‍ ഇങ്ങനെ.. 'ഞങ്ങളുടെ പ്രിയപ്പെട്ട മോള്‍ക്ക് ഇന്ന് സ്വര്‍ഗ്ഗത്തില്‍ പിറന്നാള്‍.. അവള്‍ അവിടെ അടിച്ചു പൊളിയ്ക്കുന്നുണ്ടാവും.. അവളെ സ്‌നേഹിച്ചവരുടെ മനസ്സില്‍ തീച്ചൂളകള്‍ കോരിയിട്ട് ശാരു കടന്നു പോയപ്പോള്‍.. ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്.. അവള്‍ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചത്.പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മള്‍ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യില്‍ ഉണ്ടെന്ന്.. അതെനിക്കയച്ചു തരാമെന്നും പറഞ്ഞു എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്.. ഞാന്‍ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്നു.. എല്ലാരും കണ്ടിട്ടുണ്ടാവും.. നന്ദുട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും. മോളെ MANY MANY HAPPY RETURNES OF THE DAY.. എല്ലാവരും നിന്നോട് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.. LOVE YOU SO MUCH... 

ലൊക്കേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു ശരണ്യ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗം ക്യാന്‍സറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നങ്ങോട്ട് ശരണ്യക്ക് ചികിത്സയുടെ കാലമായിരുന്നു. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങള്‍ കെടുത്താന്‍ എത്തുന്ന ക്യാന്‍സറിനെ ഓരോ തവണയും പൊരുതി തോല്‍പ്പിക്കുക ആയിരുന്നു ഈ പെണ്‍കുട്ടി. വിടാതെ പിന്തുടര്‍ന്ന രോഗത്തിനും തുടര്‍ച്ചയായ ശസ്ത്രിക്രിയക്കുമിടെ പല തവണ ശരീരം തളര്‍ന്നു. സമ്പാദ്യമെല്ലാം തീര്‍ന്നെങ്കിലും മുഖത്തെ ചിരി മാഞ്ഞില്ല. 

ദുരിതജീവിതത്തില്‍ തുണയായതും ശരണ്യയുടെ അവസ്ഥ പുറം ലോകത്തത്തിച്ചതും സുഹൃത്തും നടിയുമായ സീമാ ജി നായരായിരുന്നു. സീമയുടെ വീഡിയോകള്‍ വഴി ശരണ്യക്ക് സഹായമൊഴുകിയെത്തി. തിരിച്ചുവരവിന്റെ സൂചനകള്‍ക്കിടെ സന്തോഷം ഇരട്ടിയാക്കി കഴിഞ്ഞവര്‍ഷം ചെമ്പഴന്തിയില്‍ സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു. എന്നും ഒപ്പം നീന്ന സീമ ജി നായരോടുള്ള സ്‌നേഹ സൂചകമായി വീടിന് പേരിട്ടത് സ്‌നേഹസീമയെന്നായിരുന്നു. വ്‌ലോഗിലൂടെയും യൂൂ ട്യൂബ് ചാനലുകളിലൂടെയും പ്രക്ഷകര്‍ക്ക് എന്നും ശരണ്യ നല്‍കിയത് അതീജീവനത്തിന്റെ വലിയസന്ദേശമായിരുന്നു. അഭിനയത്തില്‍ വീണ്ടും സജീവമാകണമെന്ന ആഗ്രഹത്തിനിടെയാണ് മെയ് മാസത്തില്‍ കൊവിഡ് കൂടി ബാധിക്കുന്നത്. ഇതോടെ സ്ഥിതി ഗുരുതരമായി. വീണ്ടുമൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രിയ നടി അകാലത്തില്‍ മാഞ്ഞുപോയത്.

 

Read more topics: # ശരണ്യ ശശി,# സീമ
seema g nair FB POST about saranya sashi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES