മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സരയു മോഹൻ. താരം ഒരു അഭിനേത്രി എന്നതോടൊപ്പം തന്നെ ഒരു നർത്തകിയായതും ഹ്രസ്വ ചിത്ര സംവിധായകയുമായും എല്ലാം തന്നെ പേരെടുത്തു കഴിഞ്ഞു. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു വെള്ളിത്തിരയിലെത്തുന്നത്. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. തുടർന്ന് കപ്പൽ മുതലാളി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി മലയാള സിനിമയിൽ നിന്നും വന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഭര്‍ത്താവിനെക്കുറിച്ചുള്ള സരയുവിന്റെ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.
സരയുവിന്റെ ഭര്‍ത്താവിന്റെ പേര് സനല്‍ എന്നാണ്. അദ്ദേഹവും സിനിമയില്‍ തന്നെയാണ്. അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുകയാണ്. എങ്ങനെയുണ്ട് പുള്ളി എന്ന എംജിയുടെ ചോദ്യത്തിന് ഒന്നുമില്ലെങ്കിലും കുറച്ച് വര്‍ഷമായിട്ട് എന്നെ സഹിക്കുന്നതല്ലേ, പാവമാണ് എന്നായിരുന്നു ചിരിച്ചു കൊണ്ട് സരയു നല്‍കിയ മറുപടി. അഞ്ച് വര്‍ഷമായി തങ്ങളുടെ വിവാഹത്തിനെന്നും സരയു പറയുന്നു.
സനലിന്റെ പാഷന്‍ സിനിമയാണെന്ന് സരയു പറയുന്നു. 24 മണിക്കൂറും സിനിമ കാണാനും സിനിമയെക്കുറിച്ച് സംസാരിക്കാനും ഇഷ്ടമാണെന്നും സരയു പറയുന്നു. പിന്നാലെ സനലിന്റെ എന്തെങ്കിലും മോശം സ്വഭാവത്തെക്കുറിച്ച് പറയാന്‍ എംജി ശ്രീകുമാര്‍ ചോദിക്കുന്നുണ്ട്. ഇതിനും രസകരമായ മറുപടികളായിരുന്നു സരയുവിന് പറയാനുണ്ടായിരുന്നത്.
ജോലിക്കാര്യത്തില്‍ 101 ശതമാനവും ഓണ്‍ ആണ്. പക്ഷെ വ്യക്തിജീവിതത്തില്‍ ചെറുതായി മടിയുണ്ട്. പൊതുവെ എല്ലാ വീടുകളിലും കാണുന്നത് പോലെ തന്നെ. ഞാന്‍ എല്ലാ കാര്യവും ചിട്ടയോടെ പോകണമെന്ന് കരുതുന്നയാളാണ്. ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് രാവിലെ നാലേമുക്കാലിനൊക്കെ പോകും. പക്ഷെ അതല്ലാതെ നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇത്തിരി മടിയാണെന്നാണ് സരയു പറയുന്നത്. പിന്നാലെ എന്തിനാണ് ഭര്‍ത്താവുമായി ഏറ്റവും കൂടുതല്‍ വഴക്കിടുന്നതെന്നായിരുന്നു ചോദ്യം.
സാധനങ്ങള്‍ വെക്കേണ്ടയിടത്ത് വെക്കാത്തതിനെ ചൊല്ലിയായിരിക്കുമെന്നായിരുന്നു സരയുവിന്റെ മറുപടി. എന്നാല്‍ തന്റേതായ ശൈലിയില്‍ അതല്ല താന്‍ അറിഞ്ഞതെന്ന് എംജി പറയുന്നു. ഇതോടെ ചിരിച്ചു കൊണ്ട് സരയു അടുത്ത ഉത്തരത്തിലേക്ക് കടക്കുന്നു. ആള് നല്ല ഫൂഡിയാണ്. ഇടയ്‌ക്കൊക്കെ വ്യായാമം ചെയ്യാന്‍ പറഞ്ഞ് ഞാന്‍ വഴക്കിടാറുണ്ടെന്നായിരുന്നു സരയു പറയുന്നത്. തങ്ങള്‍ രണ്ടു പേരും സിനിമയിലുള്ളവരാണെങ്കിലും ഭര്‍ത്താവിന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്ന് സരയു വ്യക്തമാക്കുന്നു. 2016 ലായിരുന്നു സരയുവും സനല്‍ വി ദേവനും വിവാഹിതരാകുന്നത്.