സോഷ്യല്‍ മീഡിയയില്‍ തീരെ സജീവമല്ലാത്ത ഒരാളായിരുന്നു ഞാന്‍; കൗതുകത്തിനു ഞാന്‍ തങ്കകൊലുസുകളെ വച്ചൊരു സ്റ്റോറിയിട്ടു; അതിനു നല്ല പ്രതികരണം കിട്ടി; മനസ്സ് തുറന്ന് സാന്ദ്ര തോമസ്

Malayalilife
സോഷ്യല്‍ മീഡിയയില്‍ തീരെ സജീവമല്ലാത്ത ഒരാളായിരുന്നു ഞാന്‍; കൗതുകത്തിനു ഞാന്‍ തങ്കകൊലുസുകളെ വച്ചൊരു സ്റ്റോറിയിട്ടു;  അതിനു നല്ല പ്രതികരണം കിട്ടി; മനസ്സ് തുറന്ന് സാന്ദ്ര തോമസ്

ലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയും നിര്‍മ്മാതാവുമാണ്  സാന്ദ്ര തോമസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സാന്ദ്ര തന്റെ മക്കളുടെ രസകരമായ പല വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എത്താറുണ്ട്. ഒരു  മാധ്യമത്തിന്അ നൽകിയ അഭിമുഖത്തില്‍  സോഷ്യല്‍ മീഡിയകളില്‍ സജീവമല്ലാതിരുന്ന താന്‍ വളരെ വൈകിയാണ് അതിന്റെ സാധ്യതകള്‍ മനസിലാക്കിയതെന്നും നടി സാന്ദ്ര തോമസ് വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയയില്‍ തീരെ സജീവമല്ലാത്ത ഒരാളായിരുന്നു ഞാന്‍. എപ്പോഴോ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി എന്നതല്ലാതെ തുറന്നു നോക്കാറു പോലുമില്ലായിരുന്നു. ഒരു ദിവസം നോക്കിയപ്പോള്‍ 11000 ഫോളോവേഴ്‌സ് ഉണ്ടെന്നു മനസ്സിലായി. കൗതുകത്തിനു ഞാന്‍ തങ്കകൊലുസുകളെ വച്ചൊരു സ്റ്റോറിയിട്ടു. അതിനു നല്ല പ്രതികരണം കിട്ടി. പിന്നാലെ കുട്ടികള്‍ മഴയത്ത് കളിക്കുന്നൊരു വീഡിയോ കൂടി ഇട്ടു. അത് വൈറലായി. ഫോളോവെഴ്‌സിന്റെ എണ്ണം കുത്തനെ ഉയര്‍ന്നു.

അപ്പോഴും യുട്യൂബ് ചാനല്‍ എന്നൊരു ചിന്തയൊന്നും എനിക്കില്ലായിരുന്നു. ഡിപ്രഷനിലായ ഒരുപാട് പേര്‍ ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളുടെ വീഡിയോ കണ്ടപ്പോള്‍ സന്തോഷം തോന്നി എന്ന് പറഞ്ഞു സന്ദേശമയച്ചു. അവരാണ് യുട്യൂബ് ചാനല്‍ എന്നൊരു നിര്‍ദ്ദേശം വച്ചത്. നമ്മുടെ മക്കള്‍ കാരണം കുറെ പേര്‍ക്ക് സന്തോഷം ലഭിക്കുന്നുവെങ്കില്‍ അത് നല്ലതാണെന്ന് തോന്നി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും തന്ന പിന്തുണയിലാണ് ശരിക്കും ചാനല്‍ തുടങ്ങിയത്.

Actress sandra thomas words about her daughters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES