ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്‍മ്മാതാവും നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയുമാണ് സാന്ദ്ര. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. 1991ൽ ബാലതാരമായി ആണ് താരം സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. അടുത്തിടെയാണ് താരത്തിന്റെ ആരോഗ്യ നില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ഇപ്പോൾ സാന്ദ്രയുടെ ആരോഗ്യ നില തൃപ്തികരം ആണ് എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സാന്ദ്ര അപകട നില തരണം ചെയ്തു എന്നുള്ള വാർത്ത സഹോദരി സ്‌നേഹയാണ് എല്ലാവരെയും അറിയിച്ചത്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി അറിയിക്കുന്നുവെന്നും സ്‌നേഹ പറഞ്ഞു. ഐസിയുവിൽ നിന്നും മുറിയിലേക്ക് സാന്ദ്രയെ മാറ്റിയെന്നും സ്‌നേഹ വ്യക്തമാക്കി. സാന്ദ്രയെ ഐസിയുവിൽ ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്നാണ് പ്രവേശിപ്പിച്ചത്.
ഏതാനും ദിവസം മുൻപാണ് താരത്തെ പനി കൂടി രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് ഡെങ്കിപ്പനി പിന്നീട് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. അഞ്ചു ദിവസത്തോളം ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു സാന്ദ്ര.