Latest News

പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരങ്ങള്‍

Malayalilife
പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരങ്ങള്‍

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും മാതാപിതാക്കളായി.  ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ  തങ്ങള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ് ഒരു കുഞ്ഞ് പിറന്നതായി അറിയിച്ചു.’വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്, എന്നുമാണ്  പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2018 ലാണ് നടി  പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. ഇരുവരുടെയും വിവാഹ വർത്തയെല്ലാം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അടുത്തിടെ കുഞ്ഞുങ്ങളെക്കുറിച്ച് പ്രിയങ്ക വാനിറ്റി ഫെയര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍  സംസാരിച്ചിരുന്നു. നിലവില്‍  നിക് ജോനാസും പ്രിയങ്കയും കരിയര്‍ തിരക്കുകളിലാണ്.

 പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം മാട്രിക്സ് റിസറക്ഷന്‍സ് ആണ്. ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന കൈഫും ആലിയ ഭട്ടുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

Actress priyanka chopra and nick jonas blessed a baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES