Latest News

പപ്പയെ പരിചയപ്പെടുത്താമെന്ന് കരുതിയാണ് പോയത്; പക്ഷെ അജിത് സാർ പ്രതീക്ഷകൾ തെറ്റിച്ചു; അദ്ദേഹം മറ്റുള്ള മനുഷ്യർക്ക് നൽകുന്ന പ്രാധാന്യം ഞാൻ അന്ന് മനസിലാക്കി: പേർളി മാണി

Malayalilife
പപ്പയെ പരിചയപ്പെടുത്താമെന്ന് കരുതിയാണ് പോയത്; പക്ഷെ അജിത് സാർ പ്രതീക്ഷകൾ തെറ്റിച്ചു; അദ്ദേഹം മറ്റുള്ള മനുഷ്യർക്ക് നൽകുന്ന പ്രാധാന്യം ഞാൻ അന്ന് മനസിലാക്കി: പേർളി മാണി

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. എന്നാൽ ഇപ്പോൾ വലിമൈ സിനിമയുടെ ഭാ​ഗമായപ്പോഴുള്ള സന്തോഷം ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് പേർളി മാണി. 

തന്റെ പപ്പയെ നടൻ അജിത്തിന് പരിചയപ്പെടുത്തിയപ്പോഴുള്ള അനുഭവവും പേർളി പങ്കുവെച്ചു. 'വലിമൈയിൽ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാർ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് ഞാൻ‌. പ്രശസ്തിയുടെ എത്ര കൊടുമുടിയിൽ നിന്നാലും ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അജിത്ത് സാർ. ചെയ്യുമ്പോൾ തെറ്റിയാലും അദ്ദേഹം നമ്മളെ സമാധാനിപ്പിച്ച് കൂളാക്കാനേ നോക്കുകയുള്ളൂ. 

സ്ത്രീകളോട് വളരെ അ​ധികം ബഹുമാനം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ആദ്യ ​ദിവസം അദ്ദേഹം വരുമ്പോൾ എന്ത് സംസാരിക്കും എന്ന് പോലും അറിയില്ലായിരുന്നു. എന്നാൽ അദ്ദേഹം സെറ്റിലെത്തിയ ഉടൻ എല്ലാവരുടേയും അടുത്ത് വന്ന് സംസാരിച്ച് പരിചയപ്പെട്ടു. ഷൂട്ടിങ് തീർന്ന് പോകാനായപ്പോൾ എന്റെ പപ്പ വന്നിരുന്നു. പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് ഞാൻ കരുതിയിരുന്നു. ഒറു രണ്ട് മിനിറ്റ് സംസാരമാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ അദ്ദേഹം പപ്പയെ കൂട്ടി കാരവാനിൽ പോയി. ഞങ്ങൾ അവിടെ ഇരുന്ന് കുറേ കാര്യങ്ങൾ സംസാരിക്കുകയും കോഫി കുടിക്കുകയും എല്ലാം ചെയ്തു. അദ്ദേഹം മറ്റുള്ള മനുഷ്യർക്ക് നൽകുന്ന പ്രാധാന്യം ഞാൻ അന്ന് മനസിലാക്കി' പേർളി മാണി പറയുന്നു. 

Actress pearle maaney words about actor ajith

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES