Latest News

ഇതാണ് എന്‍റെ യഥാര്‍ത്ഥ സൗന്ദര്യം; ഫിൽട്ടറും മേക്കപ്പുമില്ലാതെ മുഖത്തെ പാടുകൾ ക്ലോസപ്പിൽ കാണിച്ച് പാർവതി തിരുവോത്ത്

Malayalilife
ഇതാണ് എന്‍റെ യഥാര്‍ത്ഥ സൗന്ദര്യം; ഫിൽട്ടറും  മേക്കപ്പുമില്ലാതെ മുഖത്തെ  പാടുകൾ ക്ലോസപ്പിൽ കാണിച്ച് പാർവതി തിരുവോത്ത്

സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ്ട് എല്ലാവരുടെയും പ്രശംസ താരം പിടിച്ചുപറ്റിയിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ  ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. തുടർന്ന് കൈനിറയെ അവസരങ്ങളായിരുന്നു പാർവതിയെ തേടി സിനിമ ലോകത്ത് നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫില്‍ട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാര്‍ത്ഥ മുഖം ഉള്ള വീഡിയോയാണ്  പങ്കുവച്ചിരിക്കുന്നത്. 

പാര്‍വതി വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് ക്യാപ്ഷ്യനോടെയാണ്. ഫില്‍റ്റര്‍ ഇട്ടുകൊണ്ടും തുടര്‍ന്ന് ഫില്‍റ്റെര്‍മാറ്റിയുള്ള ലുക്കും ആണ് വീഡിയോയിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. മേക്കപ്പ് ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ എത്തുന്ന രീതി ആദ്യം തുടങ്ങിയത് സമീറ റെഡ്ഡി ആയിരുന്നു.സാധാരണ ഗതിയിൽ മുഖത്ത് കാണാറുള്ള ആ വലിയ കണ്ണട പോലും ഇത്തവണ പാർവതി ഉപയോഗിച്ചിട്ടില്ല. മുഖത്തെ പാടുകൾ ക്ലോസ്‌അപ്പിൽ കാട്ടി, താൻ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നിൽ നിൽക്കുകയാണ് പാർവതി. ഇതാണ് എന്റെ യഥാർത്ഥ സൗന്ദര്യം എന്ന് പാർവതി ക്യാപ്‌ഷനിൽ പറയുന്നു.

തെന്നിന്ത്യൻ നടി സമീറ റെഡ്ഡി ആയിരുന്നു മേക്കപ്പ് ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ എത്തുന്ന രീതി ആദ്യം തുടങ്ങിയത്. തരാം സോഷ്യല്‍ മീഡിയയില്‍ തലമുടിയിലെ നരയും മുഖത്തെ പാടുകളും ഉറക്കച്ചടവും എല്ലാം തുറന്ന് കണിച്ചാണ്  ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. ഈ രീതിയില്‍ ചിത്രങ്ങള്‍ മലയാളത്തില്‍ നടി നിമിഷ സജയനും,ഗായിക സിതാരയുമൊക്കെ  പങ്കുവയ്ക്കാറുണ്ട്. ആ നിരയിലേക്കാണ് പാര്‍വതിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Actress parvathy thiruvothu with out make up

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES