മലയാളി പ്രേക്ഷകര്‍ക്ക് പറക്കും തളികയിലൂടെയും ബാലേട്ടനിലൂടെയും സുപരിചിതയായ നായികയാണ് നിത്യ ദാസ്. തുടർന്ന് നിരവധി സിനിമകളിലൂടെ നായികയായും സഹ നടിയായും എല്ലാം തന്നെ നിത്യ തിളങ്ങിയിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയിരുന്നു.
2007ലാണ് നിത്യ അവസാനമായി സിനിമയിൽ അഭിനയിച്ചത്. അഭിനയ മേഖലയിൽ ഇന്നും സജീവയല്ലാത്ത താരം സോഷ്യൽ മീഡിയകളിലെ സ്ഥിര സാന്നിധ്യമാണ്. നിത്യയുടെ ഭർത്താവ് ഫ്ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ്. ഇരുവരും വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ശേഷം 2007ജൂൺ 17നാണ് വിവാഹിതരായത്. നിത്യയും കുടുംബവും താമസിക്കുന്നത് കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്ലാറ്റിലാണ്.
അതേസമയം നിത്യ ഇപ്പോൾ കോവിഡ് ടെസ്റ്റ് അത്ര സുഖമുള്ള കാര്യമല്ലെന്ന് തുറന്നുപറയുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് നിത്യ തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. മക്കൾക്കൊപ്പം കോവിഡ് ടെസ്റ്റിന് ശേഷം വീട്ടിലെ ആഘോഷ നിമിഷങ്ങളും വിഡിയോയിൽ കാണാം. താരം കോവിഡ് ടെസ്റ്റിനു വേണ്ടി ഏറെ ബുദ്ധിമുട്ടിയാണ് നിന്നുകൊടുക്കുന്നതെന്ന് വിഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കും. നിത്യയുടെ വീട്ടിലെത്തിയാണ് ആരോഗ്യ പ്രവർത്തകർ കോവിഡ് പരിശോധിച്ചത്.