Latest News

ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ലെന്ന് നസ്രിയ; കൈക്ക് എന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ

Malayalilife
ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ലെന്ന് നസ്രിയ; കൈക്ക് എന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ

ചെറിയ പ്രായത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ നടിയാണ് നസ്രിയ. അവതരണത്തിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ താരം ഏറെ ശ്രദ്ധ നേടി. തുടര്‍ന്നാണ് സിനിമയില്‍ ബാലതാരമായി അരങ്ങേറിയ നസ്രിയക്ക് ഏറെ ആരാധകരാണ് ഉള്ളത്.  അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു  വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത്. എന്നാൽ ഇപ്പോൾ  ആദ്യമായി തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരം.

ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗും വിജയകരമായി പൂർത്തിയാക്കി. ഇതാണെന്റെ ആദ്യ തെലുങ്ക് സിനിമയുടെ സംവിധായകൻ, ഇപ്പോൾ എന്റെ സുഹൃത്തും വഴികാട്ടിയും കൂടിയാണ്. ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല. ഇതുവരെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ഒപ്പമുണ്ടായിരുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന ഓരോ നിമിഷവും ഞാൻ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും നസ്രിയ കുറിച്ചു, മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതിനകം തന്നെ നസ്രിയയുടെ പോസ്റ്റിന് ലൈക്കടിച്ചിട്ടുള്ളത്.

 നസ്രിയ സമൂഹമദ്ധ്യാനങ്ങളിലൂടെ  പോസ്റ്റ് ചെയ്തത് പ്ലാസ്റ്ററിട്ട കൈയ്യുമായി സംവിധായകനൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു. ആരാധകരെല്ലാം താരത്തോട് കൈക്ക് എന്ത് പറ്റിയെന്നായിരുന്നു  ചോദിച്ചത്. കമന്റുകൾക്ക് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല. തിയറ്ററുകളിൽ മികച്ച വിജയം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം നേടുകയുമുണ്ടായി.  നസ്രിയ ബാലതാരമായി മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ്  താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.

Actress nazriya nazim words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക