Latest News

പറയുന്നതിന് മുന്‍പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനം; ചാക്കോച്ചന്റെ ഡാന്‍സിലെ മാജികിന്റെ ആരാധികയാണ് ഞാൻ: നവ്യ നായർ

Malayalilife
പറയുന്നതിന് മുന്‍പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനം; ചാക്കോച്ചന്റെ  ഡാന്‍സിലെ മാജികിന്റെ ആരാധികയാണ് ഞാൻ:  നവ്യ നായർ

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. ഒരുത്തി എന്ന ചിത്രത്തിലൂടെ താരം വീണ്ടും അഭിനയ മേഖലയിൽ സജീവമായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ താരമാകട്ടെ കല്യാണരാമൻ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നടന്ന രസകരമായ സംഭവം തുറന്ന് പറയുകയാണ്.

ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത് ചെയ്ത സിനിമയാണ് കല്യാണരാമന്‍. ആ സിനിമയില്‍ കാണുന്ന അതേ കളിയും ചിരിയുമായിരുന്നു സെറ്റിലും. അതുമാത്രമല്ല, ഒപ്പം ചാക്കോച്ചേട്ടനും (കുഞ്ചാക്കോ ബോബന്‍) ഉണ്ടല്ലോ ഡാന്‍സിന്. ദിലീപേട്ടന് ഡാന്‍സ് കളിക്കാന്‍ വലിയ ചമ്മലാണ്. ഡാന്‍സ് മാസ്റ്ററെ കാണുമ്പോള്‍ തന്നെ ദിലീപേട്ടന്‍ പതുക്കെ ഒളിച്ചു പോകാനൊക്കെ നോക്കും. ആള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാണിതൊക്കെ. അതുമാത്രമല്ല, ഒപ്പം ചാക്കോച്ചേട്ടനും (കുഞ്ചാക്കോ ബോബന്‍) ഉണ്ടല്ലോ ഡാന്‍സിന്. അതാണെങ്കിലോ പറയുന്നതിന് മുമ്പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനവും എന്നാണ് താരം പറയുന്നത്.

 നവ്യ ഇക്കാര്യം ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയപ്പോഴാണ് പറഞ്ഞത്. താരം ഇന്‍സ്റ്റഗ്രാമില്‍  ഈ വാക്കുകളുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.  വീഡിയോക്ക് ക്യാപ്ഷനായി നവ്യ കുഞ്ചാക്കോ ബോബന്റെ ഡാന്‍സിലെ മാജികിന്റെ ആരാധികയാണ് താന്‍ എന്നാണ് കുറിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഈ വീഡിയോ പറയുന്നതിന് മുന്‍പേ ഡാന്‍സ് കളിക്കുന്ന ഒരു സാധനം എന്ന നവ്യയുടെ ഡയലോഗ് ക്യാപ്ഷനായി കുറിച്ച്  പങ്കുവച്ചിട്ടുണ്ട്. 

Actress navya nair words about kunchako boban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES