Latest News

പുതിയ അധ്യയന വർഷത്തിൽ ആദ്യദിവസം മകനൊപ്പം നടി നവ്യനായർ; ചിത്രങ്ങൾ വൈറൽ

Malayalilife
പുതിയ അധ്യയന വർഷത്തിൽ ആദ്യദിവസം മകനൊപ്പം നടി നവ്യനായർ; ചിത്രങ്ങൾ വൈറൽ

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സ്‌കൂളില്‍ നേരിട്ട് മകന്‍ സായിയെ ക്ലാസില്‍ ചേര്‍ക്കാനായി  എത്തിയത് അമ്മ നവ്യ നായരാണ്. കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നവ്യയുടെ മകൻ  സായി. മകന്റെ സ്‌കൂള്‍ പ്രവേശന ദിവസം നവ്യ നവമാധ്യമങ്ങളില്‍ പങ്കുവെച്ചു.  നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ സായിയുടെ പ്രിയ അധ്യാപികയായ ബെലിന്ദയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.

രണ്ട് വര്‍ഷമായി കോവിഡ് മഹാമാരിയെ തുടര്‍ന്ന്  താളം തെറ്റിയ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് പതിവ് പോലെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.  പതിമൂവായിരത്തില്‍ ഏറെ സ്‌കൂളുകളിലായി പൊതു വിദ്യാഭ്യാസ മേഖലയില്‍ 42.9 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കാനായി എത്തുന്നത്.നാല് ലക്ഷം കുട്ടികള്‍  ഒന്നാം ക്ലാസില്‍  ചേര്‍ന്നുവെന്നാണ് പ്രാഥമിക കണക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Actress navya nair with son sai pic school opening

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES