Latest News

വിദ്യാസാഗറിന്റെ വിയോഗ വേദന താങ്ങാവുന്നതിനും അപ്പുറമാണ്; ദയവായി വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്: മീന

Malayalilife
വിദ്യാസാഗറിന്റെ വിയോഗ വേദന താങ്ങാവുന്നതിനും അപ്പുറമാണ്; ദയവായി വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്: മീന

ലയാള സിനിമ പ്രേമികളുടെ പ്രിയ നായികയാണ് മീന. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു മീനയുടെ വീട്ടിൽ നിന്നും ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു വാർത്ത പുറത്ത് വന്നത്. മീനയുടെ ഭർത്താവ് വിദ്യ സാഗറിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയായിരുന്നു ഏവരും കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഭർത്താവിന്റെ മരണത്തെ കുറിച്ച് വരുന്ന തെറ്റായ വാർത്തകളിൽ പ്രതികരണവുമായി നടി മീന കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിങ്ങനെ

എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു. ദയവായി വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഈ ദുഃഖത്തിൽ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവർത്തകർക്കും മുഖ്യമന്ത്രിക്കും രാധാകൃഷ്ണൻ ഐഎഎസിനും സഹപ്രവത്തകർക്കും സുഹൃത്തുകൾക്കും മാധ്യമങ്ങൾക്കും എന്റെ പ്രിയപ്പെട്ട ആരാധകർക്കും ഞാൻ നന്ദി അറിയിക്കുന്നു.

ജൂൺ 29നായിരുന്നു വിദ്യാസാ​ഗറിന്റെ വേർപാട് സംഭവിച്ചത്. ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്  പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ വൈകുകയും ചെയ്തിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു വിദ്യയുടെ  ജീവൻ നിലനിർത്തിയിരുന്നത്. നിരവധി പ്രമുഖരുൾപ്പെടെ ഉള്ളവർ ആയിരുന്നു അനുശോചനം അറിയിച്ചു കൊണ്ട് എത്തിയത്.
 

Actress meena words about husband death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക