Latest News

അതെന്താണെന്നറിയാന്‍ വാതിലിനോട് ചേര്‍ത്ത് കണ്ണുവെച്ച് നോക്കി; പിന്നെ സംഭവിച്ചത് മറക്കാനാവാത്ത ഒന്ന്; അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

Malayalilife
അതെന്താണെന്നറിയാന്‍ വാതിലിനോട് ചേര്‍ത്ത് കണ്ണുവെച്ച് നോക്കി; പിന്നെ സംഭവിച്ചത് മറക്കാനാവാത്ത ഒന്ന്; അനുഭവം തുറന്ന് പറഞ്ഞ്  മഞ്ജു വാര്യർ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായുള്ള  അന്വേഷണം പുരോഗമിച്ചു വരുകയാണ്. പല വിധത്തിലുള്ള വാര്‍ത്തകള്‍ ആയിരുന്നു അതിജീവിതയെ പിന്തുണച്ച നടി മഞ്ജു വാര്യരെ കുറിച്ചും  പുറത്തെത്തി. ദിലീപിന്റെ അനുജനെ അഭിഭാഷകന്‍ മഞ്ജു വാര്യര്‍ക്ക് മദ്യപാന ശീലം ഉണ്ടെന്ന് പറയണമെന്ന്  പറഞ്ഞ് പഠിപ്പിക്കുന്നതിന്റെ ഓഡിയോ പുറത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. 

ഇതിന് പിന്നാലെ മഞ്ജുവിനെ പിന്തുണച്ച് പലരും രംഗത്തെത്തി.  പലരും ചേർന്ന് മഞ്ജുവിനെ മോശക്കാരി ആക്കാന്‍ ശ്രമിക്കുന്നത് ആണെന്നാണ് മഞ്ജുവിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.  പലരും ഈ വിഷയത്തിൽ നടി ആക്രമിക്കപ്പെട്ട കേസ് വഴി തിരിച്ചു വിടാനുള്ള ഗൂഢതന്ത്രം ആണെന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ  മഞ്ജുവിനെതിരെ പലതരത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുമ്പോള്‍ നടി പങ്കുവെച്ച ഒരു പഴയ വീഡിയോണ് വീണ്ടും വൈറലാകുന്നത്. മഞ്ജു പറയുന്നത് തന്റെ കുട്ടിക്കാലത്ത് നെറ്റിയില്‍ ഉണ്ടായ ഒരു മുറിവിനെ കുറിച്ചാണ്. എത്ര മേക്കപ്പ് ഇട്ടാലും ആ മുറിവ് തെളിഞ്ഞുകാണുമെന്നുമാണ്. 

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ: എല്‍കെജിയോ യുകെജിയോ പഠിക്കുന്ന സമയമാണ് ഞങ്ങളുടെ ക്ലാസ് മുറി മുഴുവനും ക്ലോസ്ഡ് ആണ്.എന്റെ ക്ലാസിനു മാത്രം രണ്ട് വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയാന്‍ വേണ്ടി ,ഞാന്‍ വാതിലിനോട് ചേര്‍ത്ത് കണ്ണുവെച്ചു നോക്കി .പിന്നെ എന്താ സംഭവിചതെന്ന് ഒരു പിടിയും കിട്ടിയില്ല. വാതിലിനപ്പുറത്തെ സൈഡില്‍ നിന്നും വാതിലില്‍ ആരോ തള്ളി തുറന്നു. വാതില്‍ തുറന്നു വന്നിടിച്ചത് എന്റെ നെറ്റിയില്‍ , എന്റെ നെറ്റിയില്‍ കൂടി ചോര ഒഴുകുന്നു.

ഉച്ച സമയം ആയതുകൊണ്ട് നന്നായി ചോര വരുന്നുണ്ട്. ടീച്ചര്‍മാര്‍ ഒക്കെ ഓടി വരുന്നുന്റെ ഓര്‍മയാണ് എന്റെ മുഖത്ത് ഈ അടയാളം എന്നാണു മഞ്ജു പറഞ്ഞത്. ഈ വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത് . 

Actress manju warrier share old inccident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES