Latest News

ഫിറോസ് ഖാന് പരസ്ത്രീ ബന്ധം; 17 കാരിയെ പീഡിപ്പിച്ചു; മറ്റൊരു പെണ്ണുമായി സെക്‌സ് ചാറ്റ് ചെയ്യുന്നത് കൈയ്യോടെ പിടിച്ചു; കോള്‍ റെ്‌കോഡിങ് കേട്ട താന്‍ ഞരമ്പ് മുറിച്ചു; ഇനി ഫിറോസിനെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല; നിയമ നടപടികളുമായി മുന്നോട്ട്; മുന്‍ ഭര്‍ത്താവായിരുന്ന ഫിറോസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി സജ്‌ന നൂര്‍ രംഗത്ത്

Malayalilife
 ഫിറോസ് ഖാന് പരസ്ത്രീ ബന്ധം; 17 കാരിയെ പീഡിപ്പിച്ചു; മറ്റൊരു പെണ്ണുമായി സെക്‌സ് ചാറ്റ് ചെയ്യുന്നത് കൈയ്യോടെ പിടിച്ചു; കോള്‍ റെ്‌കോഡിങ് കേട്ട താന്‍ ഞരമ്പ് മുറിച്ചു; ഇനി ഫിറോസിനെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല; നിയമ നടപടികളുമായി മുന്നോട്ട്; മുന്‍ ഭര്‍ത്താവായിരുന്ന ഫിറോസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി സജ്‌ന നൂര്‍ രംഗത്ത്

ബിഗ് ബോസ് മത്സരാര്‍ത്ഥിയും മോഡലുമായ ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണവുമായി നടിയും മുന്‍ഭാര്യയുമായ സജ്ന നൂര്‍. ഫിറോസ് തന്നെയും ആദ്യ ഭാര്യയേയും ഭീഷണിപ്പെടുത്തുകയും വഞ്ചിക്കുകയും ചെയ്തു എന്നും ലഹരി ഉപയോഗം, വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ചതിക്കല്‍ എന്നിവ ഫിറോസിന്റെ സ്ഥിരം തൊഴിലാണ് എന്നും സജ്ന ആരോപിക്കുന്നു.

ഫിറോസിനെതിരെ പോക്‌സ് ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് സജ്‌ന ഉന്നയിച്ചിരിക്കുന്നത്. സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെപ്പോലും ഫിറോസ് പീഡിപ്പിച്ചുവെന്നാണ് സജ്ന വെളിപ്പെടുത്തിയത്. ഫിറോസിന്റെ ആ?ദ്യ ഭാര്യയും താനും അനുഭവിച്ചത് ഒരേ കാര്യങ്ങളാണെന്ന് പറഞ്ഞ സജ്‌ന, ഈ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ക്കൊപ്പം നീതിപീഠവും കൂടെയുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയ വഴി ഉയരുന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയായാണ് സജ്‌ന വീഡിയോയിലൂടെ രംഗത്തെത്തിയത്.

സജ്‌നയുടെ വാക്കുകള്‍ ഇങ്ങനെ: 

കര്‍മ്മ, കര്‍മ്മ അല്ലേ, കര്‍മ്മയില്‍ എനിക്ക് വിശ്വാസമില്ല. കര്‍മ്മയ്ക്ക് വേണ്ടി എടുക്കാന്‍ സമയവുമില്ല. കര്‍മ്മ വരട്ടെ, കര്‍മ്മ ചെയ്യട്ടെ എന്ന് പറഞ്ഞ് നോക്കി നിന്ന് കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ നീണ്ടുപോവും. പലതും ഞാന്‍ കാണേണ്ട ഗതികേട് വരും. പലതും ഞാന്‍ കേള്‍ക്കേണ്ടി വരും. എനിക്കതിന് വേണ്ടി വെയ്റ്റ് ചെയ്യാന്‍ വയ്യ. ഞാന്‍ ലീഗലി മൂവ് ചെയ്തിട്ടുണ്ട്. എ റ്റു ഇഎഡെ് കാര്യങ്ങള്‍ വെച്ച് മൂവ് ചെയ്തിട്ടുണ്ട്. എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയിട്ട് ഞാന്‍ പേടിച്ച് ജീവിച്ചിട്ടുണ്ട് ഈ നിമിഷം വരെ. കുറച്ച് മുന്നെ വരെ ഞാന്‍ പേടിച്ച് തന്നെയാണ് ജീവിച്ചത്. ഫിറോസിനെ പേടിച്ച്, പേടിച്ച് തന്നെയാണ് ഇവിടെ വരെ എത്തിയത്. എനിക്കിനി പേടിക്കാന്‍ വയ്യ.

എന്റെ ലൈഫില്‍, എന്റെ കുഞ്ഞുങ്ങളെയോര്‍ത്ത്, എന്റെ വീട്ടുകാരെയോര്‍ത്ത് എല്ലാം വെച്ച് ഞാന്‍ ക്ഷമിച്ചു. നാണക്കേടാണ്, സോഷ്യല്‍മീഡിയയില്‍ ഇത് ഇടുന്തോറും എന്റെ കുഞ്ഞിനെ ഇത് ബാധിക്കും എന്നോര്‍ത്ത് മാത്രം. എന്റെ റോവലിന്, അവന്റെ പപ്പയെ ഇഷ്ടമാണ്, ആ ഒരു കാര്യമോര്‍ത്ത് മാത്രം ഞാന്‍ എല്ലാം പുറത്ത് പറയാതെ മിണ്ടാതെ ഇരുന്നതാണ്. ഞാന്‍ ക്ഷമിച്ച് നില്‍ക്കുന്തോറും, തലയില്‍ കയറിയല്ല, അതിനപ്പുറം കയറി എന്നെ ചൊറിയുകയാണ്. ഇനി എനിക്കിത് പറ്റില്ല. അതുകൊണ്ട് ഞാന്‍ ലീഗലി നീങ്ങുകയാണ്. ലീഗലി പോയെങ്കിലും സോഷ്യല്‍മീഡിയയില്‍ നില്‍ക്കുന്നത് കൊണ്ടും, ആക്ടറായത് കൊണ്ടും നിങ്ങളുടെ മുന്നിലും എനിക്കിത് പറയണം. കാരണം നിങ്ങളാണ് എന്നെ വളര്‍ത്തി ഇത്രയുമാക്കിയത്.

ഒരു തെറ്റ് കാണുമ്പോള്‍ ആ തെറ്റ് എന്ന് പറയുന്നതിന് മുന്‍പ് മറുവശം കൂടി കേള്‍ക്കുക. കുറച്ചായി ഇതാണല്ലോ സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. ആള്‍ക്കാര്‍ക്ക് അടുത്തതായി ആഘോഷിക്കാന്‍ ഞാന്‍ കുറച്ച് കാര്യങ്ങള്‍ ഇട്ട് തരികയാണ്. വേറൊന്നുമല്ല, എന്റെ ജീവിതത്തിലെ അനുഭവങ്ങളാണ്. ഇനിയും എനിക്ക് പറയാതിരിക്കാനാവില്ല. ഇത് ഞങ്ങളുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റാണ്. 2023 ഒക്ടോബര്‍ 24നായിരുന്നു വിവാഹം നടന്നത്. ഈ വിവാഹം നടക്കുന്നതിന് മുന്നെ നടന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടേത് അറേഞ്ചഡ് മാര്യേജല്ല, ലവ് മാര്യേജാണ്. കല്യാണം ആലോചിച്ച് വന്നപ്പോള്‍ ഞാന്‍ ഡിവോഴ്സിയാണെന്നും, എനിക്കൊരു കുഞ്ഞുണ്ടെന്നുമൊക്കെ പറഞ്ഞതാണ്. പുള്ളിക്കാരന്‍ പുള്ളിക്കാരന്റെ ലൈഫിനെക്കുറിച്ച് പറഞ്ഞിരുന്നു. കുറച്ചുപേര്‍ ഇതിലിടപെട്ട് നല്ല ബന്ധമാണെന്ന് കരുതി വിവാഹം നടത്തി.

എന്റെ വീട്ടുകാര്‍ നോക്കിയപ്പോള്‍ പുള്ളി നല്ലൊരു വ്യക്തിയാണെന്നാണ് അറിഞ്ഞത്. യാതൊരുവിധ ദു:ശീലങ്ങളുമില്ല. അന്നൊക്കെ അതായിരുന്നല്ലോ നോക്കിയിരുന്നത്. പുറമെയാരോടും ഇതേക്കുറിച്ച് പറയാനാവില്ലല്ലോ. അനുഭവം വരുമ്പോഴാണല്ലോ അറിയുന്നത്. കുഞ്ഞിനെ സെക്കന്‍ഡ് ഫാദറാണ്, പൊന്നുപോലെ നോക്കാമെന്നായിരുന്നു പറഞ്ഞത്. ആ വ്യക്തി ഒരുമാസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ കാണാന്‍ പോലും വിടുന്നുണ്ടായിരുന്നില്ല. പുതുമോടിയല്ലേ, ഇപ്പോള്‍ കുഞ്ഞിനെ ഞങ്ങള്‍ നോക്കാം, പിന്നെ നിങ്ങളുടെ കൂടെ വിടാമെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. പിന്നെ കുഞ്ഞിനെ കാണാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഗ്യാപ് കൂടിയതോടെ തന്നെ പ്രശ്നങ്ങള്‍ തുടങ്ങുന്നുണ്ടായിരുന്നു. രണ്ടാമത്തെ വിവാഹവും പ്രശ്നമായെന്ന് കേട്ടാല്‍ നാട്ടുകാരും, വീട്ടുകാരും എന്ത് കരുതുമെന്നായിരുന്നു എന്റെ ചിന്ത. അങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്തത്.

അത് കഴിഞ്ഞപ്പോഴാണ് ഞാന്‍ പ്രഗ്‌നന്റായത്. ഒട്ടും താല്‍പര്യമില്ലായിരുന്നു എനിക്ക്. എന്റെ കുഞ്ഞിന് രണ്ടര വയസേയുണ്ടായിരുന്നുള്ളൂ. അതേക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍, എനിക്ക് എന്റെ മോളെ കിട്ടുന്നില്ല. ഞാന്‍ ഡിപ്രഷനിലാണ് എന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെയാണ് കുഞ്ഞാവാം എന്ന് കരുതിയത്. മോന്‍ വയറ്റിലുണ്ടായ ടൈമില്‍ തന്നെ പ്രശ്നങ്ങളായിരുന്നു. എന്റെ കുഞ്ഞിനെ വിളിക്കാനോ, കാണാനോ പറ്റുന്നില്ലായിരുന്നു. ആ പെണ്ണ് കാരണം എന്റെ കുഞ്ഞ് നൊന്തോണ്ടിരിക്കുവാ എന്ന് പറയുമായിരുന്നു. ഞാന്‍ ജോലി ചെയ്തായിരുന്നു എന്റെ മോളെ നോക്കിയിരുന്നത്. എന്റെ സഹോദരിയായിരുന്നു അവരുടെ ചെലവുകള്‍ നോക്കിയിരുന്നത്. അമ്മ ചെയ്യേണ്ട കാര്യങ്ങളൊക്കെ അവളായിരുന്നു ചെയ്തത്. അവളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. ഇത്തയുടെ ഭര്‍ത്താവും നല്ല സപ്പോര്‍ട്ടീവായിരുന്നു.

പ്രസവം കഴിഞ്ഞ് ഞാന്‍ എന്റെ വീട്ടിലായിരുന്നു. ആ ടൈമില്‍ ഞാന്‍ ഹാപ്പിയായിരുന്നു. എന്റെ മക്കളോടൊപ്പം നില്‍ക്കാമല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എന്റെ കുഞ്ഞിനെ കാണാന്‍ കിട്ടുന്നില്ല, നീ ഇവിടെ നില്‍ക്കണം എന്നൊക്കെ പറഞ്ഞ് ആ ടൈമിലും വഴക്കായിരുന്നു. എനിക്ക് ഫിറോസിനെ അന്നേരം ഒരു തരിമ്പ് പോലും സംശയമില്ലായിരുന്നു. ഇടയ്ക്കെപ്പോഴോ എനിക്ക് വയ്യാതെയായപ്പോള്‍ ഞാന്‍ പുള്ളിയെ വിളിച്ചിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്ക് വിളിച്ചപ്പോള്‍ ഫോണ്‍ ബിസിയായിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ ഗള്‍ഫിലുള്ള കൂട്ടുകാരാണെന്നായിരുന്നു പറഞ്ഞത്.

അങ്ങനെയാണ് പറഞ്ഞതെങ്കിലും എന്റെ മനസില്‍ ചെറിയൊരു സംശയമുണ്ടായിരുന്നു. എന്റെ ടാബില്‍ വെച്ചായിരുന്നു കോള്‍ ചെയ്തിരുന്നത്. ജോലി ചെയ്തിരുന്നപ്പോള്‍ ഞാന്‍ അതായിരുന്നു ഉപയോഗിച്ചത്. പിറ്റേദിവസം ടാബ് ചെയ്ക്ക് ചെയ്തിരുന്നു. എന്റെ മനസിലെ സംശയം തീര്‍ക്കാന്‍ വേണ്ടിയാണ് നോക്കിയത്. ഒരുപെണ്ണുമായിട്ടുള്ള വൃത്തികെട്ട സംസാരമായിരുന്നു കേട്ടത്. ഇന്നലെ ഞാന്‍ വന്നത് പോലെ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവരുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്. എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് പറഞ്ഞ് ഞാന്‍ പൊട്ടിക്കരയുകയായിരുന്നു.

അവിടെയുണ്ടായിരുന്നൊരു ബ്ലേഡ് എടുത്ത് ഞാന്‍ കൈ മുറിച്ചിരുന്നു. ബിഗ് ബോസില്‍ വന്ന ടൈമില്‍ എന്റെ കൈയ്യിലൊരു സ്റ്റിച്ചിന്റെ പാടുണ്ടായിരുന്നു. 22 സ്റ്റിച്ചുണ്ടായിരുന്നു അന്ന്. ആ ബ്ലേഡ് എടുത്ത് കീറിയത് മാത്രമേ എനിക്കോര്‍മ്മയുള്ളൂ. അതോടെ ആള്‍ വന്ന് ഭയങ്കരമായി കരഞ്ഞ് കാല് പിടിക്കുകയായിരുന്നു. വാവേ, നീയില്ലാതെ എനിക്ക് പറ്റില്ലെന്നൊക്കെ പറഞ്ഞു. അതോടെ ഞാന്‍ ക്ഷമിച്ചു. ആറ് മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കൊച്ചിയിലേക്ക് മാറി. അതിനിടയിലാണ് വേറൊരു പെണ്ണ് വന്നത്. അവള്‍ എന്നെയും, മക്കളെയുമെല്ലാം പ്രാകിയാണ്.

അതിനിടയില്‍ വേറൊരു ബിഗ് ബോസ് കണ്ടസ്റ്റന്റും, കോസ്റ്റിയൂം ഡിസൈനറും എന്നെ വിളിച്ച് ഫിറോസിനെ ശ്രദ്ധിച്ചോണേ എന്ന് പറഞ്ഞിരുന്നു. കോള്‍ ഡീറ്റെയിലുമൊക്കെ എടുത്ത് കേള്‍പ്പിച്ചിരുന്നു. ഞാന്‍ ഫ്രണ്ടിന്റെ കൂടെ പോവുകയാണ്, റേഞ്ച് കാണില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ ഫ്രണ്ടിന്റെ ഫോണില്‍ നിന്നും വിളിച്ചപ്പോള്‍ കോള്‍ വെയ്റ്റിംഗായിരുന്നു. ആ പെണ്ണുമായി സംസാരിച്ചതിന്റെ റെക്കോര്‍ഡും എനിക്ക് കിട്ടി. ഞാന്‍ ഇങ്ങനെ കൈമുറിച്ചതാണ്, ഇതിലേക്ക് വന്ന് കയറല്ലേ എന്നൊക്കെ പറഞ്ഞിരുന്നു. ഇനി എന്ത് ചെയ്യും എന്നറിയാതെ വീണ്ടും മരിക്കാന്‍ ശ്രമിച്ചിരുന്നു.

അവരും (ആദ്യ ഭാര്യ) പേടിച്ചാണ് ജീവിക്കുന്നത്. ഞാന്‍ അനുഭവിക്കുന്ന അതേ പീഡനമാണ് അവരും അനുഭവിച്ചത്. ആ കുഞ്ഞിന് 17 വയസായി. ഒരു തരി സ്വര്‍ണം പോട്ടെ ഒരു മിഠായി പോലും മേടിച്ചിട്ടില്ല. ഇവരും പറയുന്നത് അവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നാണ്. അപ്പോള്‍ എന്റെ വിവാഹവും നിയമവിരുദ്ധമാണ്. ഇവന്‍ ഇത്രയും ദ്രോഹം ചെയ്തതുപോരെ. പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ കാരണം എനിക്കുള്ള അഞ്ചു സെന്റ് സ്ഥലവും വീടുമാണ്. ആ വസ്തു അവന്റെ പേരിലോട്ട് എഴുതിക്കൊടുത്താല്‍ എനിക്ക് വിവാഹമോചനം തരാം എന്നാണ് പറയുന്നത്. പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. ആ വീട് ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. എന്റെ പേരില്‍ ആ വീടിന് 15 ലക്ഷം രൂപ ലോണ്‍ എടുത്തിട്ടുണ്ട്. അത് ലാപ്സ് ആയി കിടക്കുകയാണ്. കൂടാതെ ഒരു ക്രെഡിറ്റ് കാര്‍ഡും. സഹികെട്ടിട്ടാണ് ഇതെല്ലാം പറയുന്നത്.

എനിക്ക് ഒരാള്‍ ഒരു വിവരം തന്നിട്ടുണ്ട്, അത് ഞാന്‍ വിളിച്ചു തിരക്കി. അതൊരു മൈനര്‍ കേസാണ്. സ്വന്തം മകളുടെ പ്രായമുള്ള, 17 വയസുള്ള ഒരു കുഞ്ഞിനെ ഹോട്ടലില്‍ കൊണ്ടുപോയി ഇവന്‍ ഉപയോഗിച്ചിട്ടുണ്ട്. ആ കുഞ്ഞ് എന്നോട് റിക്വസ്റ്റ് ചെയ്യുകയാണ്, 'ഇത്താ എന്റെ പേര് ഇതിനകത്ത് എടുത്തിടല്ലേ, എനിക്ക് കല്യാണം കഴിക്കാനുള്ളതാണ്' എന്ന്. അതുകൊണ്ട് ഞാന്‍ അത് പറയുന്നില്ല. ആ പീഡന വിവരവും എല്ലാവരും അറിയണം. ഒരുപാട് പെണ്‍കുട്ടികളുമായി ഇയാള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്. 'നിന്നെ വെട്ടിക്കൊല്ലും' എന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. 

എനിക്ക് ജീവിക്കണം. എന്നെയും എന്റെ കുഞ്ഞുങ്ങളെയും അയാളുടെ ആദ്യ ഭാര്യയെയും ഈ പീഡനത്തില്‍ നിന്ന് രക്ഷിക്കണം. നിയമം ഞങ്ങള്‍ക്ക് വേണ്ടി ഇടപെടണം. മൈനര്‍ പെണ്‍കുട്ടിയുടെ കാര്യം വരെ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ നീറി നീറി ചാവുന്നതിനേക്കാള്‍ നല്ലത് അന്തസ്സായി മരിക്കുന്നതാണ്. ദയവു ചെയ്ത് ഒരു പെണ്ണിനെ വലിച്ചു കീറരുത്. ന്യായത്തിന് കൂടെ നില്‍ക്കുക, പ്ലീസ്.

അതിനു ശേഷവും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നവും അടിയും പിടിയുമൊക്കെ ഉണ്ട്. ബിഗ് ബോസ് ലൈവില്‍ വന്ന എന്റെ മുഖത്തെ പാടുകള്‍ കണ്ടിട്ട് ഫിറോസ് അടിച്ചതാണോ എന്നൊകെ ആളുകള്‍ ചോദിച്ചിരുന്നു.  ആ സമയത്ത് എന്നെ അടിച്ച് മുഖത്തൊക്കെ പാടുകള്‍ ഉണ്ടായിരുന്നു. ഇത്രയും ക്ലിപ്പുകള്‍ ഇടുന്ന ആളുകള്‍ ബിഗ്‌ബോസിന്റെ സമയത്തുള്ള ക്ലിപ്പുകള്‍ കൂടി എടുത്തിട്ടെങ്കില്‍ ഉപകാരമായേനെ.  ഈ പ്രശ്‌നങ്ങളൊക്കെ രൂക്ഷമാകാന്‍ ഇടയായ സംഭവമുണ്ട്.  

ബിഗ്ബോസില്‍ പോകുമ്പോള്‍ ആദ്യത്തെ മൂന്നു ആഴ്ചത്തെ പേയ്‌മെന്റ് അക്കൗണ്ടില്‍ ആദ്യമേ വരും. ഞാന്‍ എന്റെ അക്കൗണ്ട് എന്റെ അമ്മയെ ഏല്പിച്ചാണ് പോയത് കാരണം കുഞ്ഞുങ്ങള്‍ക്ക് ചെലവിന് പണം വേണമല്ലോ. ഞാന്‍ അവിടെ ആയിരുന്ന സമയത്ത് കുറെ പണം ചെലവായി. കാരണം ഞങ്ങള്‍ക്ക് കുറെ ഡ്രസ്സ് അയച്ചു തന്നതൊക്കെ ആണ്.  മുഴുവന്‍ കണക്ക് എന്റെ വീട്ടുകാര്‍ തന്നിട്ടുണ്ട്.  അവര്‍ക്ക് അന്ന് കൊളാബ്  ഒന്നും അറിയില്ല, വീട്ടുകാര്‍ തന്നെ ഏതൊക്കെയോ കടയില്‍ പോയി വാങ്ങി അയക്കുകയായിരുന്നു.  തിരിച്ചുവന്നപ്പോള്‍ എന്റെ വീട്ടുകാര്‍ പണം എടുത്തു എന്ന് പറഞ്ഞ് ഫിറോസ് വലിയ പ്രശ്‌നം ഉണ്ടാക്കി. ഈ പൈസയൊക്കെ തിരിച്ചുകൊടുത്തു.

അതെല്ലാം കഴിഞ്ഞ് ഞാന്‍ സീരിയലില്‍ ജോയിന്‍ ചെയ്തു. ഫിറോസിന് എന്നെ സംശയം തുടങ്ങി, അയാള്‍ സെറ്റില്‍ എന്റെ കൂടെ വരും അവിടെ ഇരിക്കും.  സീരിയലില്‍ എന്റെ ഒപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും ഇതൊക്കെ അറിയാം. അയാള്‍ ചെയ്തുവച്ചതൊന്നും പോരാതെ എന്നെ സംശയം.  സെറ്റില്‍ ഉള്ളവര്‍ ഓരോന്ന് പറഞ്ഞു തുടങ്ങിയപ്പോ ഞാന്‍ പറഞ്ഞു പുള്ളിക്ക് എന്നെ അത്രക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് ഇവിടെ കൂടെ വരുന്നത് എന്ന്. 

ഇത് പുള്ളിയോട് സംസാരിക്കുമ്പോള്‍ , ഞാന്‍ വേറെ പണിക്കാണ് പോകുന്നതെന്ന് പറഞ്ഞ് വഴക്ക്.  കൂടെ ജോലി ചെയ്യുന്നവരെ ചേര്‍ത്ത് പറയാന്‍ തുടങ്ങി. നിവര്‍ത്തിയില്ലാതെ ഞാന്‍ എന്റെ വീട്ടില്‍ കാര്യങ്ങളെല്ലാം പറഞ്ഞു.  അതോടെ പിരിയാം എന്ന തീരുമാനത്തില്‍ എത്തി, ഞങ്ങള്‍ മാറി താമസിക്കാന്‍ തുടങ്ങി.  ഈ സമയത്ത് ഇയാള്‍ എന്റെ പല വര്‍ക്കുകളും മുടക്കുകയും കൂടെ ജോലി ചെയ്യുന്നവരെ വിളിച്ച് മോശമായി സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. 

പച്ചയ്ക്ക് പറയാന്‍ പറ്റാത്ത വാക്കുകള്‍, ഇയാളെ വേണ്ട എന്ന് വച്ച് പിരിഞ്ഞിട്ടും ഇയാള്‍ പിന്നാലെ നടന്ന് എന്നെ ടോര്‍ച്ചര്‍ ചെയ്യുകയായിരുന്നു.  എന്റെ സുഹൃത്തുക്കളെ ഒക്കെ വിളിച്ചിട്ട്, 'നീ അവളുടെ കൂടെ കിടന്നില്ലേ' എന്നാണു ചോദിക്കുന്നത്. ഇതു കാരണം എന്റെ പല വര്‍ക്കുകളും നഷ്ടപ്പെട്ടു. എന്റെ വീട്ടുകാരെയും അയാളുടെ വീട്ടുകാരെയും ഒക്കെ വിളിച്ച് എന്റെ കുറ്റം പറയുകയാണ്. ഒടുവില്‍ അയാളുടെ വീട്ടുകാര്‍ വരെ പറഞ്ഞു, 'നീ ആ കൊച്ചിനെ ഒന്ന് ജീവിക്കാന്‍ സമ്മതിക്ക്' എന്ന്.  അയാളുടെ വീട്ടുകാര്‍ പോലും എന്റെ കൂടെയാണ്. 

ബിഗ്ബോസ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേ ഞങ്ങള്‍ പിരിഞ്ഞിരുന്നു. അഞ്ച് വര്‍ഷമായിട്ട് പിരിഞ്ഞു ജീവിക്കുകയാണ്. രണ്ടര വര്‍ഷത്തിന് മുന്‍പ് ഞാന്‍ ഇട്ട ഒരു വിഡിയോയില്‍ ഞാന്‍ വ്യക്തമായിട്ട് പറയുന്നുണ്ട് ഞങ്ങള്‍ കുറെ നാളുകളായി പിരിഞ്ഞു ജീവിക്കുകയാണ് എന്ന്. അതിനെക്കുറിച്ച് ഞാന്‍ ആണ് ആദ്യമായി ഒരു മീഡിയയില്‍ വന്നു സംസാരിക്കുന്നതും. ഈ പറയുന്ന തെറ്റ് എന്റെ കയ്യിലാണെങ്കില്‍, ഈ പറയുന്ന ആള് എന്റെ കൂടെ ഉണ്ടെങ്കില്‍, ഇയാള്‍ എന്നെ വച്ചേക്കുമോ? ഇയാള്‍ ഇതൊക്കെ വന്നു വിളിച്ചു പറയില്ലേ? ഇയാള്‍ പിന്നെ എന്നെ വച്ചേക്കുമോ.  

ആ പുള്ളിയെ എനിക്ക് നാലുവര്‍ഷമായി  പരിചയമുണ്ടെന്ന് ഞാന്‍ പൊങ്ങച്ചം പറഞ്ഞിരിക്കാം. പക്ഷേ ഞാന്‍ തെളിവ് കാണിക്കാം എന്ന സിനിമയുടെ സമയത്താണ് ഞാന്‍ ഈ പുള്ളിയെ പരിചയപ്പെടുന്നത്. എന്റെ ഒരു കൂട്ടുകാരി ആ സിനിമയില്‍ പാടി, അവളുടെ കൂടെ സ്റ്റുഡിയോയില്‍ പോയപ്പോള്‍ ആണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് കാര്യമായി സംസാരിച്ചിട്ടുപോലും ഇല്ല. പിന്നെ ആ സിനിമയില്‍ അവസാന ഷെഡ്യൂളില്‍ ഒരു കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കാന്‍ എന്റെ കൂട്ടുകാരിക്ക് അദ്ദേഹം മെസ്സേജ് അയച്ചു. എന്റെ കൂട്ടുകാരിയുടെ കയ്യില്‍ അതിന്റെ തെളിവുണ്ട്.  അവള്‍ എന്റെ നമ്പര്‍ കൊടുത്തിട്ട് അദ്ദേഹം വിളിച്ചു. ആ സിനിമയുടെ സമയത്താണ് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുന്നത്, അന്ന് ഡിപ്രഷന്‍ വന്ന് കുറേ പ്രശ്‌നങ്ങളുമായി നില്‍ക്കുന്ന സമയമാണ്. ഈ സിനിമയുടെ അവസാന സീനില്‍ ഞാനൊരു എയര്‍ഹോസ്റ്റസ് ആയി വരുന്നുണ്ട്. 

അതിനു ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഈ കാര്യമാണ് ഞാന്‍ നാലുവര്‍ഷമായി അദ്ദേഹവുമായി ബന്ധത്തിലാണെന്നും അവന്റെ ജീവിതം തകരാന്‍ കാരണം ഇതാണ് എന്നും പറയുന്നത്.  ഇതെല്ലാം സ്‌ക്രിപ്റ്റ്ഡ്  ആണ്. നമ്മുടെ കൂടെ നില്‍ക്കുന്ന ഒരാളെ വലിച്ചു കീറി കൊന്ന് നികൃഷ്ടമാക്കി വച്ചു.എനിക്ക് നല്ലൊരു സുഹൃത്തും പിന്തുണയുമായി നില്‍ക്കുന്ന ആ മനുഷ്യനെ നാണം കെടുത്തിയിരിക്കുകയാണ്.  അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല, അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ ഒന്നും പറയരുത്.  എന്റെ കയ്യില്‍ നിന്ന് കുറച്ചു തെറ്റുകള്‍ പറ്റിയിട്ടുണ്ട്, ഞാന്‍ ഒരു വിഡിയോ ഇട്ടിരുന്നു അതില്‍ നിന്നാണ് ഇത് വിവാദമായത്. പക്ഷേ ഇയാളുടെ പീഡനം ഇപ്പോഴൊന്നും തുടങ്ങിയതല്ല.  ഞാന്‍ കുറെ നാളായി ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 

എന്റെ മോനെ ഓര്‍ത്തു മാത്രമാണ് ഇതുവരെസഹിച്ചത്. ഇയാള്‍ എനിക്ക് ഡിവോഴ്‌സ് തരാതെ  ഇരുന്നപ്പോള്‍ ഞാന്‍ ഇതെല്ലാം പുറത്തു പറയാന്‍ പോവുകയാണ് എന്ന് പറഞ്ഞിരുന്നു.  എന്റെ മോന് അവന്റെ പപ്പയെ ജീവനാണ്, അവനെ കാണാന്‍ അയാള്‍ സ്‌കൂളില്‍ ചെല്ലുമ്പോള്‍ അവനു നാണക്കേട് ഉണ്ടാകരുത് എന്ന് കരുതിയാണ് ഞാന്‍ ഇതുവരെ മിണ്ടാതെ ഇരുന്നത്. അവന്റെ പപ്പാ നല്ലതാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് പിരിയുന്നു എന്ന പ്രതീതി ഉണ്ടാക്കിയത്. പുള്ളിക്കാരന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഇത്രയും കാലത്തേ കാര്യങ്ങള്‍ എടുത്തു പറയുമെന്ന് പുള്ളിക്ക് അറിയാം.
 

Read more topics: # സജ്ന നൂര്‍
sajna noorsn pain revelation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES