മലയാള സിനിമയിൽ ഇന്നും ശക്തമായ ഒരു സ്ഥാനം നേടിയെടുത്ത ഒരു താരമാണ് മല്ലിക സുകുമാരൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ അതേപ്പറ്റി അമൃത ടിവിയുടെ റെഡ് കാര്‍പ്പറ്റില്‍ പങ്കെടുത്തപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ് മല്ലിക.
‘ ഞാന്‍ എന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പോലും ഇത്ര പേടിച്ചിട്ടില്ല. പൃഥ്വിയുടെ കൂടെ ബ്രോ ഡാഡിയില്‍ അഭിനയിച്ചത് ഒരല്പം പേടിയോടെയായിരുന്നു. എങ്ങനെ ചെയ്യണമെന്ന് നമുക്കൊരു ധാരണയുണ്ടെങ്കിലും പക്ഷെ, പൃഥ്വി പറയുന്നതേ ചെയ്യാന്‍ സാധിക്കൂ. അവന്‍ അത് കൃത്യമായി നമുക്ക് കാണിച്ചുതരികയും ചെയ്യും.
പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി. ചിത്രം പുറത്തിറങ്ങിയത് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഒടിടി റിലീസായാണ്. ചിത്രത്തിന്റെ തിരക്കഥ ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ബ്രോ ഡാഡി കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ഒരുങ്ങിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.