Latest News

എന്റെ അച്ഛന്‍ പോയി; നടി മാലാ പാര്‍വതിയുടെ പിതാവ് സിവി ത്രിവിക്രമന്‍ അന്തരിച്ചു; കുറിപ്പ് പങ്കുവച്ച് താരം

Malayalilife
എന്റെ അച്ഛന്‍ പോയി; നടി മാലാ പാര്‍വതിയുടെ പിതാവ് സിവി ത്രിവിക്രമന്‍ അന്തരിച്ചു; കുറിപ്പ് പങ്കുവച്ച് താരം

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി മാല പാർവതി. താരത്തിന്റെ പിതാവ്  അച്ഛന്‍ സി വി ത്രിവിക്രമന്‍ വിടവാങ്ങിയിരിക്കുകയാണ് . 92 വയസായിരുന്നു. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് സെക്രട്ടറിയായി   45 വര്‍ഷത്തോളം സേവനമനുഷ്ടിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. അച്ഛന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചത് മാലാ പാര്‍വതിയാണ്. 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, 

എന്റെ അച്ഛന്‍ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും. ദത്തന്‍ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞപ്പോള്‍ സൂക്ഷിച്ച് നോക്കി.കാനായി ശില്പം ചെയ്‌തോ? ചേര്‍ത്തലയിലെ അംബാലികാ ഹാള്‍ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ദാഗം കുറേ ആവര്‍ത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു. കഫം തുപ്പാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.സതീശന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാന്‍ നെഞ്ച് തടയുന്നതിനിടയില്‍.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.

Actress mala parvathy father passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES