Latest News

ഒരു ആര്‍ടിസ്റ്റിന് പറഞ്ഞിട്ടുള്ളതല്ല ഈ കോഴിസിന്റെ പ്രാക്ടീസ് എന്ന് മനസിലായപ്പോഴാണ് തിരിച്ച് സിനിമയിലേക്ക് വന്നത്;വെളിപ്പെടുത്തലുമായി ലെന

Malayalilife
ഒരു ആര്‍ടിസ്റ്റിന് പറഞ്ഞിട്ടുള്ളതല്ല ഈ കോഴിസിന്റെ പ്രാക്ടീസ് എന്ന് മനസിലായപ്പോഴാണ് തിരിച്ച് സിനിമയിലേക്ക് വന്നത്;വെളിപ്പെടുത്തലുമായി  ലെന

ലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ  കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ പഠനത്തെ കുറിച്ചും അതില്‍ പ്രാക്ടീസ് തുടരാതിരുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ലെന. ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചിട്ടുള്ള ലെന, അത് പഠിക്കാനെടുത്ത തീരുമാനം ഏറ്റവും മികച്ചതായിരുന്നെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചത് എന്റെ ലൈഫിലെ ഏറ്റവും നല്ല തീരുമാനമാണെന്ന് തോന്നുന്നു. കാരണം, ഞാന്‍ വേറെ ഏത് സബ്ജക്ട് ആണ് പഠിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ചെയ്യുന്ന പ്രൊഫഷനുമായി ഒരു ബന്ധവും ഉണ്ടാവില്ലായിരുന്നു. മാക്സോ, കെമിസ്ട്രിയോ, എഞ്ചിനീയറിങ്ങോ എന്തെടുത്താലും സിനിമയുമായി ഒരു ബന്ധവുമില്ലാതെ ആയിപ്പോയേനെ. ക്ലിനിക്കല്‍ സൈക്കോളജി നമ്മുടെ ലൈഫിലെ എല്ലാ ഏരിയയിലും ഒരു ആഡ് ഓണ്‍ ആണ്.

നമുക്ക് ഒരുപാട് അറിവ് കിട്ടും. നമ്മുടെ കാഴ്ചപ്പാടിനെ ഭയങ്കരമായി സ്വാധീനിക്കും. അഭിനയത്തിലായാലും സ്‌ക്രിപ്റ്റ് എഴുതുന്നതിലായാലും വെറുതെ ആളുകളുമായി ഇടപെഴകുന്നതിലായാലും എല്ലാത്തിലും ഇത് ഉപകാരപ്പെടും. ക്ലിനിക്കല്‍ സൈക്കോളജി പ്രാക്ടീസ് ചെയ്യാത്തത് എന്റെ സ്വന്തം മെന്റല്‍ ഹെല്‍ത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന സമയത്താണ് ഞാന്‍ ഒരു ആര്‍ടിസ്റ്റാണെന്ന് മനസിലാക്കിയത്. ഒരു ആര്‍ടിസ്റ്റിന് പറഞ്ഞിട്ടുള്ളതല്ല ക്ലിനിക്കല്‍ സൈക്കോളജി പ്രാക്ടീസ് എന്ന് വ്യക്തമായപ്പോഴാണ് തിരിച്ച് സിനിമയിലേക്ക് വന്നത്.

Read more topics: # Actress lena ,# words about her carrier
Actress lena words about her carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES