തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി മേനകയുടെയും സുരേഷിന്റെയും മകള്‍. കുബേരന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടി പിന്നീട് മോഹന്‍ലാല്‍ ചത്രമായ ഗീതാഞ്ജലിയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറിയ താരം വളരെ വേഗത്തിലാണ് തന്റെ സ്ഥാനം കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ ചെറുപ്പത്തില്‍ താനൊരു അനാഥക്കുട്ടി ആണെന്ന് വിശ്വസിച്ചിരുന്നുവെന്ന് വാശി സിനിമയുടെ പ്രൊമോഷന് വേണ്ടി കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
സുരേഷ് ഗോപിയങ്കിള്‍ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്.ഞാന്‍ അനാഥകുഞ്ഞാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണെന്നും നിനക്ക് അവിടെ ജീവിക്കണ്ടെങ്കില്‍ എന്റെ വീട്ടിലേക്ക് വന്നോ എന്നും അങ്കിള്‍ പറയും. ശരിക്കും ഞാന്‍ അനാഥകുഞ്ഞാണെന്നാണ് കരുതിയിരുന്നത്. കുറേ വര്‍ഷം ഞാന്‍ വിശ്വസിച്ചു.ചെറുപ്പത്തിലേ നന്നേ വാശിയുള്ള കൂട്ടത്തിലായിരുന്നു താനെന്നും എന്ത് വേണമെന്ന് വെച്ചാലും അത് നേടിയെടുക്കുമായിരുന്നുവെന്നും കീര്‍ത്തി പറയുന്നു.
കീര്‍ത്തിയുടെ പുതിയ ചിത്രം വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന വാശിയാണ്. സമ്മിശ്ര പ്രതികരണമാണ് ഇന്നലെ തീയേറ്ററുകളിലെത്തിയ സിനിമയ്ക്ക് ലഭിക്കുന്നത് . കീര്‍ത്തിയും ടൊവിനോയും ചിത്രത്തില്‍ അഡ്വക്കേറ്റ് ആയിട്ടാണ് എത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് കീര്‍ത്തിയുടെ അച്ഛന്‍ സുരേഷ് കുമാര്‍ ആണ് . അച്ഛന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി അഭിനയിക്കുന്നത്.