മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് കവിയൂർ പൊന്നമ്മയാണ്. നിരവധി താരങ്ങൾക്ക് സിനിമയിലുരുടെ അമ്മയായ കവിയൂർ പൊന്നമ്മ ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. എന്നാൽ ഇപ്പോൾ സഹോദരി കവിയൂർ രേണുകയെക്കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരു അസുഖവും ഉണ്ടായിരുന്നില്ല, എന്തായിരുന്നെന്ന് അറിയില്ല. എല്ലായിടത്തും ചെക്കപ്പൊക്കെ നടത്തിയിരുന്നു. അതൊന്നും ശരിയാവാഞ്ഞിട്ടാണ് എന്ന് വിചാരിച്ച് അമൃത ആശുപത്രിയിൽ കൊണ്ടുപോയി രണ്ടാഴ്ചക്കാലത്തോളം പരിശോധനകളെല്ലാം നടത്തി. ഇനി ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. എല്ലാ ചെക്കപ്പുകളും ചെയ്തിട്ടും അസുഖമൊന്നും ഉള്ളതായി കണ്ടെത്തിയിട്ടുമില്ല. പക്ഷേ പുള്ളിക്കാരി ആഹാരം കഴിക്കില്ലായിരുന്നു. നാലുമാസമൊക്കെയാണ് ആഹാരം കഴിക്കാതിരുന്നത്. എന്തിനാണ് അങ്ങനെ ചെയ്തത് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ഇത് രണ്ട് മാസം കഴിഞ്ഞിട്ടാണ് ഞങ്ങൾ അറിഞ്ഞത്. എന്നോടൊട്ട് പറഞ്ഞിട്ടുമില്ല. മരണ സമയത്ത് ഞാൻ ഋഷികേശിലായിരുന്നു. അന്ന് വടക്കുംനാഥൻ്റെ ഷൂട്ട് നടക്കുകയായിരുന്നു.
മരിക്കുന്നതിൻറെ തലേന്നിൻ്റെ തലേന്ന് അവളെ കണ്ട് കുറെ ചീത്തയൊക്കെ വിളിച്ചിട്ടാണ് ഞാൻ പോയത്. എനിക്ക് അത് ആലോചിച്ചിട്ടായിരുന്നു വിഷമം. അന്ന് ഞാൻ പോയിക്കഴിഞ്ഞ് അവൾ അത് പറഞ്ഞ് കരഞ്ഞിരുന്നുവെന്നും പറഞ്ഞുകേട്ടു. ‘എന്നെ ഒരുപാട് വഴക്ക് പറഞ്ഞു, എൻ്റെ അടുത്തിരുന്നില്ല’ എന്നതൊക്കെയായിരുന്നു അവളുടെ സങ്കടങ്ങളായി പറഞ്ഞിരുന്നത്. ഞാൻ അന്ന് നല്ല ടെൻഷനിലായിരുന്നു, എന്തിനാണ് നീ ഇങ്ങനെ കാണിക്കുന്നത് എന്നൊക്കെയായിരുന്നു ഞാൻ അവളോട് ചോദിച്ച് ദേഷ്യപ്പെട്ടത്. അതാണ് അവൾക്ക് വിഷമമായത്. അവളുടെ മകൾ നിധി തൻ്റെ കൂടെയാണ്