പല കാരണങ്ങള്‍ കൊണ്ട് ഈ പുസ്തകം എന്റെ മൂന്നാമത്തെ കുഞ്ഞാണ്; ഇന്ന് അതിന് ജന്മമാവുകയാണ്; ഗര്‍ഭ കാലത്തെ കുറിച്ചുള്ള പുസ്തകവുമായി കരീന കപൂര്‍

Malayalilife
പല കാരണങ്ങള്‍ കൊണ്ട് ഈ പുസ്തകം എന്റെ മൂന്നാമത്തെ കുഞ്ഞാണ്; ഇന്ന് അതിന് ജന്മമാവുകയാണ്; ഗര്‍ഭ കാലത്തെ കുറിച്ചുള്ള പുസ്തകവുമായി കരീന കപൂര്‍

ബോളിവൂഡിലെ തന്നെ ശ്രദ്ധേയായ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും.  ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പാണ് ജനിച്ചത്.  തൈമൂര്‍ എന്ന ഒരു മകന്‍ കൂടി ഈ താരദമ്പതികൾക്ക് ഉണ്ട്.  തന്റെ ജോലി സംബന്ധമായ കാര്യങ്ങളില്‍ ഗര്‍ഭിണിയായ സമയങ്ങളിലും സജീവമായിരുന്നു കരീന. എന്നാൽ  ഇപ്പോള്‍ തന്റെ രണ്ട് ഗര്‍ഭകാല അനുഭവങ്ങളെ കുറിച്ച്‌ ഒരു പുസ്തകം എഴുതിയിരിക്കുകയാണ് കരീന. പ്രഗ്‌നന്‍സി ബൈബിള്‍ എന്നാണ് പുസ്തകത്തിന് നൽകിയിരിക്കുന്ന പേര്. 

'' ഇത് വല്ലാത്തൊരു യാത്രയായിരുന്നു, എന്റെ രണ്ട് ഗര്‍ഭകാലവുമാണ് പ്രഗ്‌നന്‍സി ബൈബിളില്‍ എഴുതുന്നത്. അതില്‍ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ട്. ചില ദിവസങ്ങളില്‍ ജോലിക്കു പോകാന്‍ ആവേശമാണ്. എന്നാല്‍ മറ്റു ചിലപ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകില്ല. എന്റെ രണ്ട് പ്രസവ കാലത്തും ശാരീരികമായും മാനസികമായും ഞാന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തിപരമായ വിവരങ്ങളാണ് ബുക്കിലുള്ളത്. പല കാരണങ്ങള്‍ കൊണ്ട് ഈ പുസ്തകം എന്റെ മൂന്നാമത്തെ കുഞ്ഞാണ്. ഇന്ന് അതിന് ജന്മമാവുകയാണ്

എല്ലാ അമ്മമാര്‍ക്കും ഗര്‍ഭകാല അനുഭവങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. എന്നാല്‍ അതില്‍ ചില സാമ്യങ്ങളുമുണ്ടാകും. ഈ പുസ്തകത്തിലൂടെ എന്റെ അനുഭവങ്ങളും പഠിച്ചതുമാണ് പങ്കുവെക്കുന്നത്. മാതൃത്വത്തിലേക്കുള്ള യാത്രയില്‍ എന്റെ അനുഭവങ്ങള്‍ നിങ്ങളെ ഏതെങ്കിലും രീതിയില്‍ സഹായിച്ചേക്കാം.'' ഓവനില്‍ നിന്ന് പുസ്തകം ചൂടോടെ എടുക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് കരീന കുറിച്ചു.
 

Actress kareena kapoor new book about her pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES