Latest News

സിനിമ വേണ്ട, മകന്‍ ആരവിന് താല്‍പര്യം ഫാഷനോട്; 4,500 രൂപയ്ക്ക് ജോലി ചെയ്യുന്ന താരപുത്രന്‍; ആരെയും ഉപദ്രവിക്കരുത്, മകന് അക്ഷയ് കുമാര്‍ നല്‍കിയ ഉപദേശം ഇങ്ങനെ

Malayalilife
സിനിമ വേണ്ട, മകന്‍ ആരവിന് താല്‍പര്യം ഫാഷനോട്; 4,500 രൂപയ്ക്ക് ജോലി ചെയ്യുന്ന താരപുത്രന്‍; ആരെയും ഉപദ്രവിക്കരുത്, മകന് അക്ഷയ് കുമാര്‍ നല്‍കിയ ഉപദേശം ഇങ്ങനെ

ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിന്റെയും എഴുത്തുകാരി ട്വിങ്കിള്‍ ഖന്നയുടെയും മകന്‍ ആരവ് സിനിമയിലേക്കില്ല. താരപുത്രന് താല്‍പര്യം ഫാഷന്‍ ലോകത്തോടാണെന്ന് അക്ഷയ് കുമാര്‍ വെളിപ്പെടുത്തി. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള പ്രകൃതമാണ് ആരവിന്റേതെന്നും എന്നാല്‍ വെള്ളിത്തിരയോട് മകന് താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കി.

ലണ്ടനിലെ സര്‍വകലാശാലയില്‍ പഠിക്കുന്ന ആരവ് നിലവില്‍ 4,500 രൂപയ്ക്ക് ജോലി ചെയ്യുന്നുണ്ടെന്ന് അക്ഷയ് പറഞ്ഞു. പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ആരവിന് ഇഷ്ടം. അവിടെനിന്നും വേറിട്ട ഫാഷനുകള്‍ പഠിക്കാനാണ് അവന്‍ ശ്രമിക്കുന്നത്. 'ആരെയും ഉപദ്രവിക്കരുത് എന്നൊരു നിര്‍ദേശം മാത്രമാണ് ഞാന്‍ മകന് നല്‍കിയിട്ടുള്ളത്'- അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

2002-ല്‍ ജനിച്ച ആരവ് 15-ാം വയസ്സില്‍ ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോയിരുന്നു. സഹോദരി നിതാര പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുണ്ടെങ്കിലും ക്യാമറക്കണ്ണുകളില്‍ നിന്ന് വിട്ടുമാറി ലളിതമായ ജീവിതം നയിക്കാനാണ് ആരവ് എപ്പോഴും ഇഷ്ടപ്പെടുന്നത്.

അതേസമയം, പ്രിയദര്‍ശന്‍-അക്ഷയ് കുമാര്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച 'ഭൂത് ബംഗ്ല' തിയറ്ററുകളില്‍ വന്‍ കുതിപ്പ് തുടരുകയാണ്. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനാണ് നേടുന്നത്. 2024 ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം എക്ത കപൂറും അക്ഷയ് കുമാറും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ.

akshay kumar About son aarav

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES