Latest News

ആസിഡ് ആക്രമണത്തിന് ശേഷം സഹോദരി ജീവിതം തിരികെ പിടിച്ചത് യോഗയിലൂടെ; തുറന്ന് പറഞ്ഞ് നടി കങ്കണ റണാവത്ത്

Malayalilife
ആസിഡ് ആക്രമണത്തിന് ശേഷം സഹോദരി ജീവിതം തിരികെ പിടിച്ചത് യോഗയിലൂടെ; തുറന്ന് പറഞ്ഞ് നടി കങ്കണ റണാവത്ത്

ബോളിവുഡില്‍ ഏറെ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. സിനിമ മേഖലയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ച താരം  വിവാദങ്ങളുടെ പേരിലും ഏറെ പ്രശസ്തയാണ്. സിനിമയിൽ ചുവട് വച്ച സമയത്ത് താൻ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോയതായും കങ്കണ പറഞ്ഞിരുന്നു. താരത്തിന്റെ സഹോദരിയും  സോഷ്യല്‍ മീഡിയ മാനേജറുമായ രംഗോലി ചന്ദേല്‍ ആസിഡ് ആക്രമണത്തിന്  ഇര കൂടിയാണ്.  എന്നാൽ ഇപ്പോൾ കങ്കണയാകട്ടെ തന്റെ സഹോദരി ജീവിതത്തിലേക്ക് തിരിച്ചു വന്നത് യോഗയിലൂടെയാണെന്ന് തുറന്നു പറയുകയാണ്.

'' രംഗോലിയുടേത് വളരെ പ്രചോദനം തരുന്ന യോഗാ അനുഭവമാണ്. അവള്‍ക്ക് 21 ആകുന്നതേ ഉണ്ടായിരുന്നുള്ളു, ആ സമയത്താണ് വഴിയില്‍ എന്നും കാണുന്ന ഒരു പൂവാലന്‍ അവളുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. മുഖത്തിന്റെ ഒരു ഭാഗം വെന്ത് പൊള്ളി വികൃതമായി. ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായി, ഒരു ചെവി ഉരുകി പോയിരുന്നു. ഒരു മാറിടത്തിന് നിരവധി ക്ഷതങ്ങള്‍ പറ്റി. മൂന്ന് വര്‍ഷം കൊണ്ട് അവള്‍ കടന്നു പോയത് 53 ശസ്ത്രക്രിയകളിലൂടെയാണ്. എന്റെ ഏറ്റവും വലിയ ആശങ്ക അവളുടെ മാനസികാരോഗ്യത്തെ കുറിച്ചായിരുന്നു. കാരണം അവള്‍ സംസാരിക്കുന്നതൊക്കെ നന്നേ കുറഞ്ഞിരുന്നു.

എന്ത് സംഭവിച്ചാലും ഒന്നും മിണ്ടാതെ തുറിച്ചു നോക്കി ഒരേയിരിപ്പ് ഇരിക്കും. ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ആസിഡ് ആക്രമണത്തിന് ശേഷം അയാളെ ആ വഴിക്കു പോലും കണ്ടിട്ടില്ല. എന്നിട്ടും അവളൊന്ന് കരയുക പോലും ചെയ്തില്ല. അവള്‍ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഷോക്കിലാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടിയിട്ടും മരുന്നുകള്‍ കഴിച്ചിട്ടും അവള്‍ക്ക് മാറ്റമൊന്നുമുണ്ടായില്ല. ആ സമയത്ത് എനിക്ക് പത്തൊന്‍പത് വയസ്സ് മാത്രമായിരുന്നു പ്രായം. എന്നാല്‍ സഹോദരിയെ സഹായിക്കണമെന്ന് വളരെ ആഗ്രഹിച്ചു.

അവള്‍ എന്നോട് വീണ്ടും പഴയപോലെ സംസാരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാനവളെ എനിക്കൊപ്പം യോഗാ ക്ലാസില്‍ കൊണ്ടുപോയിത്തുടങ്ങി പിന്നീട് അവളില്‍ വലിയ മാറ്റമാണ് കണ്ടു തുടങ്ങിയത്. സംസാരിച്ചു തുടങ്ങി, ചിരിക്കാന്‍ തുടങ്ങി. കാഴ്ച മങ്ങിയ കണ്ണ് സുഖമായിത്തുടങ്ങി. തുടര്‍ന്ന് തന്റെ അച്ഛനും അമ്മയും സഹോദരന്‍ അക്ഷതും സഹോദരഭാര്യ റിതുവും യോഗയുടെ ഭാഗമായി '' കങ്കണ കുറിയ്ക്കുന്നു.

Actress kankana ranaut words about her sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക